News

വമ്പന്‍ ആദായം നല്‍കി ഫസ്റ്റ്സോഴ്സ് സൊലൂഷന്‍സ് ലിമിറ്റഡ്; ഒരു വര്‍ഷം കൊണ്ട് 300 ശതമാനത്തോളം നേട്ടം

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് വമ്പന്‍ ആദായം നല്‍കിയ കമ്പനികളില്‍ ഒന്നാണ് ഫസ്റ്റ്സോഴ്സ് സൊലൂഷന്‍സ് ലിമിറ്റഡ്. കഴിഞ്ഞ 12 മാസം കൊണ്ട് 300 ശതമാനത്തോളം നേട്ടമാണ് നിക്ഷേപകര്‍ക്ക് കമ്പനി തിരിച്ചുനല്‍കിയത്. 2020 ജൂലായ് 31 -ന് 48.85 രൂപയുണ്ടായിരുന്ന ഫസ്റ്റ്സോഴ്സ് ഓഹരി വില ഇപ്പോള്‍ 193.70 രൂപയിലാണ് എത്തിനില്‍ക്കുന്നത് (2021 ജൂലായ് 30). വളര്‍ച്ച 296.52 ശതമാനം.

നടപ്പു വര്‍ഷം 93 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ഫസ്റ്റ്സോഴ്സ് ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജനുവരി ഒന്നിന് 100.20 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. എന്നാല്‍ ഏഴു മാസങ്ങള്‍ക്കിപ്പുറം 193.70 രൂപയിലാണ് ഫസ്റ്റ്സോഴ്സ് സൊലൂഷ്യന്‍സ് ലിമിറ്റഡ് വ്യാപാരം നടത്തുന്നത് (ജൂലായ് 30, വെള്ളിയാഴ്ച്ച). കമ്പനിയുടെ കഴിഞ്ഞ 10, 20, 50, 100, 200 ദിവസങ്ങളിലെ ശരാശരി മാറ്റം (മൂവിങ് ആവറേജ്) വിലയിരുത്തുമ്പോള്‍ നേട്ടം കാണാം. ഇതേസമയം കഴിഞ്ഞ 5 ദിവസത്തെ കണക്കുകളില്‍ ഓഹരി വില താഴ്ച കുറിക്കുന്നുണ്ട്.

നിലവില്‍ 13,000 കോടി രൂപയിലേറെ വിപണി മൂല്യം മിഡ്ക്യാപ് ഗണത്തില്‍പ്പെടുന്ന ഫസ്റ്റ്സോഴ്സ് സൊലൂഷന്‍സ് ലിമിറ്റഡിനുണ്ട്. മാര്‍ക്കറ്റ്സ്മോജോയുടെ റിപ്പോര്‍ട്ടു പ്രകാരം കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വിലനിലവാരം ന്യായമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അറ്റാദായം 33.8 ശതമാനം വര്‍ധിപ്പിക്കാന്‍ ഫസ്റ്റ്സോഴ്സ് സൊലൂഷന്‍സിന് സാധിച്ചു. വിലയും വരുമാനവും തമ്മിലുള്ള പിഇ അനുപാതം 0.9 ആണ്. ഇതേസമയം, 2021 മാര്‍ച്ച് പാദത്തില്‍ പ്രതി ഓഹരിയില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം (ഇപിഎസ്) 1.32 രൂപയില്‍ നിന്നും 0.69 രൂപയായി കുറഞ്ഞു.

Author

Related Articles