News

ഇന്ത്യയുടെ ഫെഡറല്‍ ധനക്കമ്മി 4.66 ട്രില്യണ്‍ രൂപ; 2019 -20 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 4.6 ശതമാനം

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിലെ ഇന്ത്യയുടെ ഫെഡറല്‍ ധനക്കമ്മി 4.66 ട്രില്യണ്‍ രൂപയായി (61.67 ബില്യണ്‍ ഡോളര്‍). ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 58.6 ശതമാനം ആണെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍-മെയ് കാലയളവില്‍ അറ്റനികുതി വരുമാനം 33,850 കോടി രൂപ (4.48 ബില്യണ്‍ ഡോളര്‍) ആയിരുന്നു. മൊത്തം ചെലവ് 5.12 ട്രില്യണ്‍ രൂപയായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചില്‍ അവസാനിച്ച 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഫെഡറല്‍ ധനക്കമ്മി ജിഡിപിയുടെ 4.6 ശതമാനത്തിലെത്തിയിരുന്നു. സര്‍ക്കാരിന്റെ ബജറ്റ് ലക്ഷ്യം 3.3 ശതമാനമായിരുന്നു.

2020-21ല്‍ കേന്ദ്രത്തിന്റെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.5 ശതമാനത്തേക്കാള്‍ 1.7-1.8 ശതമാനം കൂടുതലായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ (സിഇഎ) കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Author

Related Articles