കടല്‍-കായല്‍ വിഭവങ്ങള്‍ ജനകീയമാക്കാന്‍ ഫിഷറിസ് വകുപ്പ്
തിരുവനന്തപുരം: കടല്‍-കായല്‍ വിഭവങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പുതിയ സംരഭവുമായി സംസ്ഥാന ഫിഷറിസ് വകുപ്പ്. തീരമൈത്രി എന്ന് പേരിട്ടിരിക്കുന്ന സീഫുഡ് റെസ്റ്റോറന്റ് ശൃംഖലയ്ക്കാണ് ഫിഷറിസ് വകുപ്പ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. 9 തീരദേശ ജില്ലകളിലായി 46 യൂണിറ്റുകള്‍ ആദ്യ ഘട്ടത്തില്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 230ഓളം വനികള്‍ക്ക് വരുമാനമാര്‍ഗമാകും. തിരവനന്തപുരം, കൊല്ലം, എറമാകുളം എന്നീ ജില്ലകളില്‍ ആറും, ആലപ്പുഴ, തൃശൂര്‍, മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളില്‍ അഞ്ചും, കണ്ണൂരില്‍ നാല് എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തില്‍ തുറക്കുക.
അഞ്ച് പേരടങ്ങുന്ന മത്സ്യത്തൊഴിലാളി വനിത സഹകരണ സംഘങ്ങള്‍ക്കാണ് റസ്റ്റോറന്റ് തുടങ്ങാനുള്ള അവസരം. ഏകദേശം 6.67 ലക്ഷം ചിലവ് വരുന്ന ഒരോ യൂണിറ്റിനും അഞ്ച് ലക്ഷം സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. ആകെ തുകയുടെ 75 ശതമാനം അല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയാണ് സ്ബ്സിഡി നല്‍കുക. സ്ഥലവും കെട്ടിടവും അതത് സംഘങ്ങള്‍ കണ്ടെത്തണം. താല്പര്യം പ്രകടിപ്പിച്ചെത്തുന്ന സംരഭകര്‍ക്ക് രണ്ട് ഘട്ടമായി പരിശീലനം നല്‍കും. വിനോദ സഞ്ചാരികളെ കുടുതല്‍ അകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍