News

ഇന്ത്യന്‍ സമ്പദ് വളര്‍ച്ച ഗുരുതരാവസ്ഥയില്‍;അനുമാനം കുത്തനെ ഇടിച്ച് യുഎസ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി

കൊച്ചി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ഗുരുതരാവസ്ഥ വ്യക്തമാക്കി യുഎസ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി ഫിച്ച്. രാജ്യത്തിന്റെ സമ്പദ് വളര്‍ച്ചാ അനുമാനം 4.6 % ആക്കി ഫിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടു. 5.6% വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍.എന്നാല്‍ 2020 മാര്‍ച്ചില്‍ സമാപിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജിഡിപി 4.6% ആണെന്ന് ഫിച്ച് വ്യക്തമാക്കി. നിലവില്‍ മൂഡിസ്,എഡിബി,ആര്‍ബിഐ റിപ്പോര്‍ട്ടുകളേക്കാള്‍ ശതമാനം താഴ്ത്തിയാണ് ഫിച്ചിന്റെ റിപ്പോര്‍ട്ട് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ വിപണിയിലെ ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം നഷ്ടമായതും ബിസിനസുകള്‍ക്ക് നേരിട്ട് കൊണ്ടിരിക്കുന്ന കനത്ത തകര്‍ച്ചയും വായ്പാ ആവശ്യകത വന്‍തോതില്‍ ഇടിഞ്ഞതുമാണ്  സമ്പദ് വളര്‍ച്ചാ അനുമാനം ഇടിയാന്‍ കാരണമെന്ന് ഫിച്ച് അക്കമിട്ട് പറയുന്നു. അതേസമയം 2020-21 ല്‍ 5.6%,2021-22 ല്‍ 6.5 % ആയും ജിഡിപി വളര്‍ച്ച തിരിച്ചുപിടിക്കുമെന്നും ഫിച്ചിന്റെ വിലയിരുത്തലുണ്ട്.കൂടാതെ ആര്‍ബിഐ 2020ല്‍ മുഖ്യവായ്പാ നിരക്കായ റിപോയില്‍ 0.65% കുറവ് വരുത്തുമെന്നും ഫിച്ച് പ്രവചിക്കുന്നു. 

ആഗോള റേറ്റിങ്  ഏജന്‍സിയായ ക്രിസില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായാണ് വെട്ടിക്കുറച്ചത്. അതേസമയം നേരത്തെ ക്രിസില്‍ വിലയിരുത്തിയത് 6.3 ശതമാനമായിരുന്നു. നോമുറ നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനമായും വെട്ടിക്കുറച്ചു. ഉപഭോഗ നിക്ഷേപ മേഖലയിലും, കാര്‍ഷിക വ്യാപാര മേഖലയിലുമെല്ലാം രൂപപ്പെട്ട തളര്‍ച്ചയാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ പ്രധാന കാരണമാകുക എന്നാണ് വിലയിരുത്തല്‍. 

അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്കിലും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റങ്ങള്‍ വരുത്താത് മൂലം നിക്ഷേപകര്‍ക്കിടയില്‍ ആശയകുഴപ്പങ്ങള്‍ ഉണ്ടാകുന്നതിന് കാരണമായി. റിപ്പോ നിരക്കില്‍ 5.15 ശതമാനമായി തന്നെ തുടരും. എതിരഭിപ്രായങ്ങളില്ലാതെയാണ് പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്. അതേസമയം എല്ലാ പ്രവചനങ്ങളയെും തെറ്റിച്ചാണ് ഇന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ  വായ്പാ നയം പ്രഖ്യാപിച്ചത്. നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍  വളര്‍ച്ചാ  നിരക്ക് 4.5 ശതമാനത്തിലേക്ക് ചുരുക്കിയിരുന്നു.

Author

Related Articles