News

ടെസ്ലയുടെ പുതിയ ഫാക്ടറി; ചെലവ് ഒരു ബില്യണ്‍ ഡോളര്‍

ടെക്സാസിലെ ഓസ്റ്റിനില്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഏറ്റവും പുതിയ ഫാക്ടറിയില്‍ അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്ല  കോടികളുടെ വന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. കമ്പനിയുടെ ഫയലിംഗുകള്‍ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടെസ്ല അതിന്റെ ഏറ്റവും പുതിയ ഫാക്ടറിക്കായി കുറഞ്ഞത് 1.06 ബില്യണ്‍ ഡോളര്‍ ചിലവഴിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത കാലത്താണ് കമ്പനിയുടെ യുഎസിലെ കേന്ദ്രമായ കാലിഫോര്‍ണിയയില്‍ നിന്ന് ടെക്സാസിലേക്ക് ടെസ്ല ശ്രദ്ധ മാറ്റിയത്. വരാനിരിക്കുന്ന ഫാക്ടറി അവിടെയാണ്  നിര്‍മ്മിക്കുന്നത്. കാലിഫോര്‍ണിയ, നെവാഡ, ചൈനയിലെ ഷാങ്ഹായ് എന്നിവിടങ്ങളില്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് തുടരുമ്പോഴും അതിന്റെ ആസ്ഥാനം തെക്കന്‍ സംസ്ഥാനത്തേക്ക് മാറ്റാനുള്ള പദ്ധതികള്‍ ടെസ്ല പ്രഖ്യാപിച്ചിരുന്നു.

ടെസ്ല ഗിഗാഫാക്ടറി ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി കെട്ടിടമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 1.21 കിലോമീറ്ററോളം നീളം വരും കെട്ടിടത്തിന്. എപ്പോഴും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജമാണ് മറ്റൊരു പ്രത്യേകത. പ്രാഥമികമായി സൗരോര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ ഘടനയ്ക്ക് 1.9 ദശലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. അതില്‍ നിരവധി നിലകളിലായി ഏകദേശം 5.3 ദശലക്ഷം ചതുരശ്ര അടി പ്രവര്‍ത്തന സ്ഥലമുണ്ട്. ടെക്‌സാസിലെ ടെസ്ല സൗകര്യം അതിന്റെ ആദ്യത്തെ നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ 5,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നികത്താനുള്ള ഒഴിവുകള്‍ കമ്പനി ഇതിനകം പരസ്യപ്പെടുത്തിയിട്ടുണ്ട്.

Author

Related Articles