വിമാനക്കമ്പനികള്‍ ബുക്കിംഗ് തുടങ്ങുന്നു; വിശദാംശങ്ങള്‍ ഇങ്ങനെ
നിരവധി വിമാനക്കമ്പനികള്‍ ജൂണ്‍ മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി യാത്രക്കാരില്‍ നിന്ന് ബുക്കിംഗ് സ്വീകരിക്കാന്‍ തുടങ്ങിയതായി പിടിഐ റിപ്പോര്‍ട്ട്. നാലാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, എല്ലാ വാണിജ്യ വിമാന സര്‍വ്വീസുകളും മെയ് 31 വരെ ഇന്ത്യയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി ബുക്കിംഗ് ആരംഭിച്ചതായി ഇന്‍ഡിഗോ, വിസ്താര വൃത്തങ്ങള്‍ അറിയിച്ചു.
അന്താരാഷ്ട്ര ടിക്കറ്റ് ബുക്കിംഗ് ജൂണ്‍ 15 വരെ ഉണ്ടായിരിക്കില്ലെന്ന് സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. ബുക്കിംഗ് ആരംഭിക്കുന്നതിനെക്കുറിച്ച് ഇന്‍ഡിഗോ, വിസ്താര, ഗോ എയര്‍ എന്നിവയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 25 മുതല്‍ വാണിജ്യ വിമാനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം വന്നതിനുശേഷം മാത്രമേ ആഭ്യന്തര സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
വാണിജ്യ സേവനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പിനായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും എയര്‍ ഇന്ത്യയുടെ ട്വിറ്ററുകളും അതത് വെബ്സൈറ്റുകളും പിന്തുടരണമെന്ന് എയര്‍ ഇന്ത്യ നേരത്തെ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (എപിഎഐ) ദേശീയ പ്രസിഡന്റ് സുധാകര റെഡ്ഡി ചില വിമാനക്കമ്പനികള്‍ ബുക്കിംഗ് ആരംഭിക്കുന്നതിനെക്കുറിച്ച് ചില സൂചനകള്‍ നല്‍കിയിരുന്നു.
ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍ തുടങ്ങിയ കമ്പനികള്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കായി ബുക്കിംഗ് ആരംഭിച്ചുവെന്നും ജൂണ്‍ 1 മുതല്‍ വിമാനങ്ങള്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് കരുതിയാണ് ഇതെന്നും ഈ പരസ്യത്തില്‍ വീഴരുതെന്നും നിങ്ങളുടെ പണം ടിക്കറ്റ് ബുക്കിംഗിനുള്ള ക്രെഡിറ്റ് ഷെല്ലായി മാറുമെന്നും സുധാകര റെഡ്ഡി ട്വിറ്റ് ചെയ്തിരുന്നു. മെയ് 31 വരെ രാജ്യവ്യാപകമായി ലോക്ക്ഡൌണ്‍ നീട്ടിയ ഉടന്‍, ഷെഡ്യൂള്‍ ചെയ്ത എല്ലാ വാണിജ്യ പാസഞ്ചര്‍ വിമാനങ്ങളും മെയ് 31 അര്‍ദ്ധരാത്രി വരെ സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അറിയിച്ചു.
ലോക്ക്ഡൌണിന്റെ പ്രാരംഭ ഘട്ടത്തില്‍ വിമാനക്കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് പണം തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന്, ആ കാലയളവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ റീഫണ്ടും നല്‍കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആഭ്യന്തര വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 25 മുതല്‍ മെയ് 3 വരെ ലോക്ക്ഡൌണ്‍ കാലയളവില്‍ ബുക്ക് ചെയ്യുന്ന ഏത് ടിക്കറ്റിനും റദ്ദാക്കല്‍ ചാര്‍ജുകളില്ലാതെ മുഴുവന്‍ റീഫണ്ടും ലഭിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍