ഫ്ളിപ്പ്കാര്‍ട്ടില്‍ ഓഫറുകളുടെ പെരുമഴ; ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ബിഗ് ഷോപ്പിംഗ് ഡേയ്സ് തുടങ്ങി
ബെംഗളുരു: ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡെയ്സ് 2020 വില്‍പ്പന ഈ ആഴ്ച തിരിച്ചെത്തി. ഉല്‍പ്പന്നങ്ങളുടെ ഒരു വലിയ നിരയിലായി നൂറുകണക്കിന് ഡീലുകളും ഓഫറുകളുമാണ് ഉള്ളത്. കൊറോണ വൈറസ് നിമിത്തം എല്ലാവരും വീടുകളില്‍ തുടരുന്ന സാഹചര്യം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണിലര്. ഈ അവസരത്തില്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണന കേന്ദ്രങ്ങള്‍ ആഴത്തിലുള്ള കിഴിവുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. ടിവി, ലാപ്ടോപ്പ്, സ്പീക്കറുകള്‍, ഹെഡ്ഫോണുകള് എന്നിവയ്ക്ക് മികച്ച കിഴിവുകളാണ് വാഗ്ദാനം ചെയുന്നത്. ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിംഗ് ഡെയ്സ് വില്‍പ്പന മാര്‍ച്ച് 19 ന് ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 22 വരെ തുടരുന്നതുമാണ്.
നിലവില്‍ മൊബൈല്‍ ഫോണുകള്‍ക്ക് വലിയ ഓഫറുകളാണുള്ളത്. 89,900 രൂപ വിലയുള്ള ആപ്പിള്‍ ഐഫോണ്‍ എക്സ്എസ് 52,999 രൂപയായി കുറഞ്ഞിട്ടുണ്ട്. ബ്ളാക്ക് ഷാര്‍ക്ക് 2 മോഡലിനും 59,999 രൂപയില്‍ നിന്നും 29,999 രൂപയായി കുറഞ്ഞിട്ടുണ്ട്. ഓപ്പോ റിനോ 10ഃ സൂം 24,990 രൂപയും ഗൂഗിള്‍ പിക്സല്‍ 3മ 27,999 രൂപയായും മാറിയിട്ടുണ്ട്. അതേസമയം അസൂസ് 6്വ 35,999 രൂപയില്‍ നിന്നും 23,999 രൂപയായി. എല്‍ജി ജി7+ 17,999 രൂപയും ആയിട്ടുണ്ട്.
ഫോണുകള്‍ക്ക് പുറമേ, ജെബിഎല്‍ ഫ്ളിപ്പ് 3 സ്പീക്കറിന് 9,9990 രൂപയില്‍ നിന്നും 5,699 രൂപയായി. ആംബ്രയ്ന് ബാസ് ഇയര്‍ഫോണിന് 2,499 ല്‍ നിന്നും 1,499 ആയിട്ടുണ്ട്. സാംസങ് ടിവിയ്ക്കും വമ്പിച്ച വിലക്കുറവാണുള്ളത്. 1,33,900 രൂപയുള്ള സ്മാര്‍ട്ട് ടിവിയ്ക്ക് 79,999 രൂപ മാത്രമാണുള്ളത്. ഓഫറുകളുടെ വന്‍ ആകര്‍ഷകത ധാരാളം ഉപഭോക്താക്കളെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്ക് എത്തിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍