News

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ്ങ്; വസ്ത്രങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും 70% വരെ ഓഫറുകള്‍

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിലില്‍ തുടര്‍ച്ചയായി ഉപയോക്താക്കള്‍ക്ക് ആവേശകരമായ വിലയില്‍ മികച്ച ഉല്‍പ്പന്നങ്ങളാണ് നല്‍കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രോണിക്, ഫര്‍ണീച്ചര്‍, ഹോം ഡെക്കറികള്‍, ഹോം വീട്ടുപകരണങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവ വില്‍പ്പനയില്‍ ഉള്‍പ്പെടുന്നുണ്ട്. വില്‍പ്പന മെയ് 19 ന് അവസാനിക്കും. 

സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളുള്ള നിരവധി പ്രീമിയം ബഡ്ജറ്റ് സൗഹൃദ സ്മാര്‍ട്ട്‌ഫോണുകളാണ് വില്‍പ്പനയ്ക്ക് നല്‍കിയിരിക്കുന്നത്. അവയില്‍ ചിലത് അസൂസിന്റെ Zenfone മാക്‌സ് എം 1 (32 ജിബി) 5,999 രൂപയക്ക് ലഭ്യമാണ്. ലീഗില്‍ ചേരുകയാണെങ്കില്‍ വിവോ Y81 7,999 രൂപയില്‍ 5,991 രൂപയ്ക്കാണ് നല്‍കുന്നത്.

ഇലക്ട്രോണിക്‌സിലും ഗാഡ്‌ജെറ്റുകളിലും ബ്രാന്‍ഡുകളായ ജെ.ബി.എല്‍, സ്‌കള്‍കാന്റി, സോണി എന്നിവയ്ക്കും ആകര്‍ഷകമായ വലക്കുറവ് ആണ് നല്‍കിയിരിക്കുന്നത്. 2,999 രൂപയില്‍ നിന്ന് ആക്ഷന്‍ ക്യാമറകള്‍ ആരംഭിക്കുന്നു. 35,990 രൂപ മുതല്‍ ആരംഭിക്കുന്ന ഡെല്‍ കോര്‍ ഐ 5 ലാപ്‌ടോപ്പുകള്‍, ജെബിഎല്‍, എഫ് ആന്റ് ഡി, സോണി എന്നിവരുടെ ഹോം എന്റര്‍ടെയ്ന്‍മെന്റ് സ്പീക്കറുകള്‍ക്ക് 70% വരെ ഓഫര്‍ നല്‍കിയിട്ടുണ്ട്.

 

Author

Related Articles