കുട്ടിക്കുപ്പായത്തില്‍ ശ്രദ്ധയൂന്നി ഫ്ലിപ്കാര്‍ട്ട്; ഹോപ്സ്കോച്ചുമായി സഹകരണം
കുട്ടികളുടെ വസ്ത്രങ്ങളില്‍(കിഡ്സ് സെഗ്മെന്റ്) കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇ-കൊമേഴ്സ് വമ്പന്മാരായ ഫ്ലിപ്കാര്‍ട്ട്. ഇതിനായി ഹോപ്സ്കോച്ചുമായി സഹകരിക്കുമെന്ന് ഫ്ലിപ്കാര്‍ട്ട് അറിയിച്ചു. കുട്ടികളുടെ അപ്പാരെല്‍സ്( വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, കളിപ്പാട്ടങ്ങള്‍) വില്‍ക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ ക്യൂറേറ്റഡ് സ്റ്റോറാണ് ഹോപ്സ്കോച്ച്. 2011ല്‍ മുംബൈ ആസ്ഥാനമായി രാഹുല്‍ ആനന്ദ് തുടങ്ങിയ ഹോപ്സ്കോച്ചില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളും ലഭ്യമാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കുട്ടികളുടെ വസ്ത്ര വിഭാഗത്തില്‍ 60 ശതമാനത്തിന്റെ വളകര്‍ച്ചയാണ് ഫ്ലിപ്കാര്‍ട്ടിന് ഉണ്ടായത്. ടയര്‍ 2 നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ ഉപഭോക്താക്കളും. 25-40 വയസിന് ഇടയിലുള്ളവരാണ് കൂടുതലും വാങ്ങലുകള്‍ നടത്തിയത്. കിഡ്സ് സെഗ്മെന്റ് മൊത്തം ബിസിനസില്‍ മൂന്നിരട്ടി വളര്‍ച്ച നേടാന്‍ സാഹിയിച്ചെന്ന് ഫ്ലിപ്കാര്‍ട്ട് വൈസ് ഫാഷന്‍ വൈസ് പ്രസിഡന്റ് നിഷീത് ഗാര്‍ഗ് അറിയിച്ചു.
ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡുകളെക്കുറിച്ചും ഉപയോഗിക്കുന്ന മെറ്റീരിയലുകളെക്കുറിച്ചും കൂടുതല്‍ ബോധവാന്മാരാണ്. അതുകൊണ്ട് കൂടുതല്‍ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ ഈ സെഗ്മെന്റില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഫ്ലിപ്കാര്‍ട്ട് അറിയിച്ചു. ഇനിമുതല്‍ ഹോപ്സ്കോച്ച് അവതരിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഫ്ലിപ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍