News

ഫ്ളിപ്പ്കാര്‍ട്ട് കാബ് ഓപ്പറേറ്റര്‍മാരായ മെറുവുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു

ന്യൂഡല്‍ഹി: കോവിഡിനെത്തുടര്‍ന്നുള്ള അടച്ചുപൂട്ടലില്‍ വിതരണം സുഗമമാക്കാന്‍ ഫ്ളിപ്പ്കാര്‍ട്ട്, ആപ്പ് ആധിഷ്ടിത കാബ് ഓപ്പറേറ്റര്‍മാരായ മെറുവുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. പലചരക്കുകളും മറ്റ് അവശ്യ സാധനങ്ങളും ഉപഭോക്താക്കളിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിനായാണ് പുതിയ കരാര്‍.

ബെംഗളുരു, ഡല്‍ഹി എന്‍സിആര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ എത്തുമെന്ന് പങ്കാളിത്തം പ്രഖ്യപിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കി. ഡ്രൈവര്‍ പങ്കാളികളുടെ വരുമാനത്തില്‍ പിന്തുണ നല്‍കിക്കൊണ്ടാണ് തീരുമാനം. രാജ്യത്ത് അനിശ്ചിതമായി തുടരുന്ന കോവിഡിനെതിരെ പൊരുതാനും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്നതിനും വേണ്ടിയാണ് മെറുവുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് അവശ്യസാധനങ്ങളുടേത് അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ വിതരണം നടത്തുന്നതെന്ന് ഫ്ളിപ്പ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Author

Related Articles