News

ഫ്ളിപ്കാര്‍ട്ട് അരവിന്ദ് ഫാഷന്‍സില്‍ 260 കോടി രൂപ നിക്ഷേപിക്കും

പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട് അരവിന്ദ് ഫാഷന്‍സില്‍ ന്യൂനപക്ഷ ഓഹരികള്‍ക്കായി 260 കോടി രൂപ നിക്ഷേപിക്കും. നവീന ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് നിക്ഷേപം. ഫ്ളൈയിങ് മെഷീന്‍ ഉള്‍പ്പടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളാണ് അരവിന്ദ് യൂത്ത് ബ്രാന്‍ഡ്.

കാഷ്വല്‍, ഡെനിം മേഖലിയില്‍ മുന്‍നിര ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് അരവിന്ദ്. ഫ്ളൈയിങ് മെഷീനുപുറമെ, യുഎസ് പോളോ, ആരോ, ചില്‍ഡ്രന്‍സ് പ്ലെയ്സ് തുടങ്ങി പ്രമുഖ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളും അരവിന്ദിന് സ്വന്തമാണ്. ഫ്ളിപ്കാര്‍ട്ടിനാകട്ടെ 20 കോടിയോളം രജിസ്ട്രേഡ് ഉപഭോക്താക്കളാണുള്ളത്. 80ലധികം വിഭാഗങ്ങളിലായി 15 കോടിയിലധികം ഉത്പന്നങ്ങളും വില്പന നടത്തുന്നുണ്ട്.

Author

Related Articles