News

ഒഎന്‍ഡിസിയുടെ ഭാഗമാകാന്‍ ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍, റിലയന്‍സ് റീറ്റെയ്ല്‍ തുടങ്ങിയവരും

കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള വികേന്ദ്രീകൃത ശൃംഖലയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിന്റെ (ONDC) ഭാഗമാകാന്‍ ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍, റിലയന്‍സ് റീറ്റെയ്ല്‍ തുടങ്ങിയവയും ഒരുങ്ങുന്നു. ബെംഗളുരു അടക്കമുള്ള നാല് ഇന്ത്യന്‍ നഗരങ്ങളിലെ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഉള്‍പ്പെടുത്തി ഒഎന്‍ഡിസി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് വരികയാണ്.

ഫ്‌ലിപ്പ്കാര്‍ട്ടിനു കീഴിലുള്ള ലോജിസ്റ്റിക്സ് കമ്പനിയായ ഇകാര്‍ട്ട്, റിലയന്‍സ് പിന്താങ്ങുന്ന ഡണ്‍സോ എന്നിവ ഒഎന്‍ഡിസി ലോജിസ്റ്റിക്സ് സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്‌ലിപ്പ്കാര്‍ട്ട്-വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫോണ്‍ പേ കൂടി ഈ നെറ്റ്വര്‍ക്കിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്. പേടിഎം ഇതിനകം തന്നെ ഈ നെറ്റ്വര്‍ക്കിന്റെ ഭാഗമായിട്ടുണ്ട്.

ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് പോലുള്ള വന്‍കിട ഇകൊമേഴ്സ് കമ്പനികളുടെ ആധിപത്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വികേന്ദ്രീകൃതമായ ഇ കൊമേഴ്സ് ശൃംഖലയ്ക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. യുപിഐ സേവനങ്ങള്‍ ലഭ്യമാക്കുന്നത് പോലെ ഒഎന്‍ഡിസി സേവനങ്ങളും വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് പോലും വന്‍കിട കമ്പനികള്‍ക്കൊപ്പം പരിഗണന ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ പദ്ധതി അതിന്റെ പ്രാരംഭഘട്ടത്തിലാണ്.

Author

Related Articles