ആമസോണിനോട് മത്സരിക്കാന്‍ ഫ്ളിപ്പ്കാര്‍ട്ടിന്റെ പുത്തന്‍ വിദ്യ; സൗജന്യ വീഡിയോ സ്ട്രീമിങ് സംവിധാനം ഫ്ളിപ്പ്കാര്‍ട്ട് ഒരുക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വെല്ലുവിളി ആകുമോ
ബെംഗലൂരൂ: ആമസോണിനോട് മത്സരിക്കാന്‍ സൗജന്യ വീഡിയോ സ്ട്രീമിങ് സര്‍വീസ് ആരംഭിക്കാന്‍ ഫ്ളിപ്പ്കാര്‍ട്ട്. രാജ്യത്തെ വിപണി കീഴടക്കുന്നതിനായി ആമസോണ്‍ ഇന്ത്യ ഇറക്കിയ ആമസോണ്‍ പ്രൈം വീഡിയോ സര്‍വീസ് 2016 ഡിസംബറിലാണ് ആരംഭിച്ചത്. മിര്‍സാപൂര്‍, മേയ്ഡ് ഇന്‍ ഹെവന്‍ അടക്കമുള്ള പരിപാടികള്‍ക്ക് ഇത് നല്‍കിയത് ഒട്ടേറെ ആരാധകരെയാണ്. ഈ വേളയിലാണ് സൗജന്യ വീഡിയോ സ്ട്രീമിങ് സേവനം ആരംഭിക്കാന്‍ ഫ്ളിപ്പ്കാര്‍ട്ട് ഒരുങ്ങുന്നത്. മറ്റൊരു ഉദ്ദേശം കൂടി ഇതിന് പിന്നിലുണ്ട്. ഓണ്‍ലൈന്‍ വിപണി രംഗത്തേക്ക് കടന്നു വരാന്‍ സാധ്യതയുള്ള 200 മില്യണ്‍ ഉപഭോക്താക്കളെ സ്വന്തമാക്കുവാന്‍ വേണ്ടി കൂടിയാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ നീക്കം.
ഇന്റര്‍നെറ്റില്‍ വരുന്ന ഉപഭോക്താക്കളുടെ ശ്രദ്ധ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് വീഡിയോയാണെന്നാണ് വിദ്ഗധര്‍ പറയുന്നത്. എന്ര്ടെയിന്മെന്റ് വീഡിയോകള്‍ ഓണ്‍ലൈന്‍ വിപണി വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെന്ന് തെളിഞ്ഞതോടെയാണ് ഫ്ളിപ്പ്കാര്‍ട്ടും ഇതിനായി ഒരുങ്ങുന്നത്.
ഓണ്‍ലൈന്‍ വിപണി മേഖലയിലെ ഭീമന് ഫ്ളിപ്പ്കാര്‍ട്ട് 'ഓഫ്ലൈനിലും' സ്റ്റാറാകുമെന്ന വാര്‍ത്ത ഏതാനും ദിവസം മുന്‍പാണ് നമ്മേ അമ്പരിപ്പിച്ചത്. ബംഗലൂരുവില്‍ പുതിയ ഫര്‍ണിച്ചര്‍ സ്റ്റോര്‍ ആരംഭിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 1800 സ്ക്വയര്‍ ഫീറ്റില്‍ ആരംഭിക്കുന്ന ഷോറൂമിന് ഫര്‍ണിഷുവര്‍ എന്നാണ് പേര്. ഓണ്‍ലൈന്‍ രീതിയില്‍ വില്ക്കപ്പെട്ടിരുന്ന ഫര്‍ണിച്ചറുകള്‍ കസ്റ്റമേഴ്സിന് നേരിട്ട് കണ്ട് വാങ്ങുന്നതിനായി അവസരം ഒരുക്കുന്നതിനൊപ്പം ഫ്ളിപ്പ്കാര്‍ട്ട് ഫര്‍ണിച്ചര്‍ ഓഫറുകളും സ്റ്റോര്‍ വഴി നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
ഗൂഗിള്‍ ലെന്‍സുമായുള്ള സംയോജനത്തിലൂടെ ഈ ഫര്‍ണിച്ചര്‍ എക്സ്പീരിയന്‍സ് സെന്ററുകളില്‍ ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള കാഴ്ചാനുഭവം മികവുറ്റതാക്കുന്നതിനായി തങ്ങള്‍ ചുവടുവെയ്പ്പുകള് നടക്കുകയാണെന്ന് ഫ്ളിപ്പ്കാര്‍ട്ട് അറിയിച്ചു. സ്റ്റോറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഫ്ലിപ്കാര്‍ട്ട് ഫര്‍ണിച്ചറുകളിലെ ഐക്കണ്‍ സ്കാന്‍ ചെയ്യാന്‍ കഴിയും. ഇതുവഴി ഓണ്‍ലൈന്‍ സൈറ്റിലെ ഫര്‍ണിച്ചര്‍ പേജില്‍ ചെല്ലുവാനും ഉല്പന്നത്തിന്റെ വിശദ വിവരങ്ങള്‍ മനസിലാക്കാനും സാധിക്കും. വരുന്ന മാസങ്ങള്‍ ഇത് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി നീക്കം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍