'ഓഫ്ലൈന്' സ്റ്റോറായും മിന്നാന്‍ ഫ്ളിപ്പ്കാര്‍ട്ട്; ബെംഗരൂലുവില് ആരംഭിക്കാന്‍ പോകുന്നത് ഫര്‍ണിച്ചര്‍ ഷോറൂം; 'ഫര്ണിഷുവറില്' ഫ്ളിപ്പ്കാര്‍ട്ട് ഓഫറുകളും ലഭ്യമെന്ന് ഓണ്‍ലൈന്‍ സ്റ്റോര്‍ ഭീമന്
ബെംഗലൂരു: ഓണ്‍ലൈന്‍ വിപണി മേഖലയിലെ ഭീമന് ഇനി 'ഓഫ്ലൈനിലും' സ്റ്റാറാകും. ബെംഗലൂരുവില്‍ പുതിയ ഫര്‍ണിച്ചര്‍ സ്റ്റോര്‍ ആരംഭിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 1800 സ്ക്വയര്‍ ഫീറ്റില്‍ ആരംഭിക്കുന്ന ഷോറൂമിന് ഫര്‍ണിഷുവര്‍ എന്നാണ് പേര്. ഓണ്‍ലൈന്‍ രീതിയില്‍ വില്ക്കപ്പെട്ടിരുന്ന ഫര്‍ണിച്ചറുകള്‍ കസ്റ്റമേഴ്സിന് നേരിട്ട് കണ്ട് വാങ്ങുന്നതിനായി അവസരം ഒരുക്കുന്നതിനൊപ്പം ഫ്ളിപ്പ്കാര്‍ട്ട് ഫര്‍ണിച്ചര്‍ ഓഫറുകളും സ്റ്റോര്‍ വഴി നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
ഗൂഗിള്‍ ലെന്‍സുമായുള്ള സംയോജനത്തിലൂടെ ഈ ഫര്‍ണിച്ചര്‍ എക്സ്പീരിയന്‍സ് സെന്ററുകളില്‍ ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള കാഴ്ചാനുഭവം മികവുറ്റതാക്കുന്നതിനായി തങ്ങള്‍ ചുവടുവെയ്പ്പുകള് നടക്കുകയാണെന്ന് ഫ്ളിപ്പ്കാര്‍ട്ട് അറിയിച്ചു. സ്റ്റോറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഫ്ലിപ്കാര്‍ട്ട് ഫര്‍ണിച്ചറുകളിലെ ഐക്കണ്‍ സ്കാന്‍ ചെയ്യാന്‍ കഴിയും. ഇതുവഴി ഓണ്‍ലൈന്‍ സൈറ്റിലെ ഫര്‍ണിച്ചര്‍ പേജില്‍ ചെല്ലുവാനും ഉല്പന്നത്തിന്റെ വിശദ വിവരങ്ങള്‍ മനസിലാക്കാനും സാധിക്കും. വരുന്ന മാസങ്ങള്‍ ഇത് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി നീക്കം.
ധനകാര്യ മേഖലയിലേക്കും ചുവടുവയ്ക്കുന്നുവെന്ന് ഏതാനും ആഴ്ച്ച മുന്‍പ് ഫ്ളിപ്പകാര്ട്ട് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പത്തോളം വരുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 48 ലക്ഷം രൂപ ഒരു ലക്ഷം വില്‍പ്പനക്കാര്‍ക്ക് അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വായ്പ എടുക്കുന്ന മൂലധനത്തിന് 9.5 ശതമാനം പലിശ നിരക്കാണ് ഈടാക്കുക. സംരംഭകര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ളിപ്പ്കാര്‍ട്ട് തങ്ങളുടെ വായ്പാ പദ്ധതിയായ ഗ്രോത്ത് കാപിറ്റല്‍ നടപ്പിലാക്കുക.
ഓണ്‍ലൈന്‍ വിപണി കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് പുതിയ വായ്പാ പദ്ധതി ഫ്ളിപ്പ്കാര്‍ട്ട് അനുവദിക്കുക. പത്തോളം വരുന്ന ധനകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിക്ക് ഓണ്‍ലൈന്‍- ചെറുകിട സംരംഭങ്ങള്‍ക്ക് കരുത്തേകുക എന്നതാണ് പുതിയ വായ്പാ പദ്ധതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
തങ്ങളുടെ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഇനി വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ഫ്ളിപ്പ്കാര്‍ട്ട് ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു. മാര്‍ച്ച് 2020 -നുള്ളില്‍ ഡെലിവറി വാഹനങ്ങളില്‍ 40 ശതമാനവും വൈദ്യുതിവല്കരിക്കാനാണ് ഇ -കൊമേര്‍സ് ഭീമന്റെ നീക്കം. ഇതാദ്യമായാണ് ഇ -കൊമേഴ്സ് രംഗത്തെ ഒരു വന്‍കിട കമ്പനി ഇത്തരമൊരു തീരുമാനം എടുക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫ്ളിപ്പ്കാര്‍ട്ട് ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍