News

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് ഈ മാസം 31ന് അവസാനിക്കും

സംസ്ഥാനത്ത് ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഈ മാസം അവസാനിക്കും. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലേക്കുള്ള ഫണ്ട് സമാഹരണം ലക്ഷ്യം വെച്ചായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രളയ സെസ് എര്‍പ്പെടുത്തിയിരുന്നത്. 2019 ഓഗസ്റ്റ് ഒന്നുമുതല്‍ രണ്ട് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന സെസ് ജൂലൈ 31 നാണ് അവസാനിക്കുക. അഞ്ച് ശതമാനത്തില്‍ അധികം നികുതിയുള്ള ചരക്ക്-സേവനങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണത്തിന് 0.25 ശതമാനവുമാണ് സെസ് ചുമത്തിയിരുന്നത്.

അതേസമയം, ജൂലൈ 31 ന് പ്രളയ സെസ് അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ വില്‍പ്പനകളില്‍ പ്രളയ സെസ് ഈടാക്കാതിരിക്കാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്നും ബില്ലിംഗ് സോഫ്റ്റ്വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തേണ്ടതാണെന്നും സംസ്ഥാന ചരക്ക്-സേവന നികുതി കമ്മിഷണര്‍ അറിയിച്ചു.

News Desk
Author

Related Articles