വാലന്റൈന്‍ കച്ചവടം പൊടിപൊടിച്ച് യുഎഇ ഫ്ളവര്‍ മാര്‍ക്കറ്റുകള്‍
ദുബൈ: വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായി ദുബൈയിലെ പൂവിപണി സജീവം. ഓരോ കടകളിലും നൂറിരട്ടി കച്ചവടമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാലന്റൈന്‍സ് ദിനം പ്രമാണിച്ച് ഫെബ്രുവരി 10 മുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചുതുടങ്ങിയതായി യുഎഇ ആസ്ഥാനമായുള്ള ബ്ലിസ്സ് ഫ്ളവേഴ്സിലെ ക്രിയേറ്റിവ് ഡയറക്ടറായ അബി ഡീന്‍ പറഞ്ഞു. ഈ ആഴ്ച മുഴുവന്‍ പൂക്കള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചു. പൊതുവേ യുഎഇയിലെ പൂവിപണിയില്‍ ഏറ്റവും അധികം ഓര്‍ഡര്‍ എത്തുന്നത് വാലന്റൈന്‍സ് ദിനത്തിനാണ്. അതുകൊണ്ട് പൂവില്പ്പനക്കാര്ക്കും ഇത് ആഘോഷക്കാലമാണെന്ന് അബീ ഡിന് പറയുന്നു. ഓര്‍ഡറുകളില്‍ മാത്രമല്ല മൂല്യത്തിലും കുതിച്ചുചാട്ടമാണ് അനുഭവപ്പെട്ടത്. സാധാരണ ഒരു മാസത്തെ ശരാശരി വില്‍പ്പനയാണ് വാലന്റൈന്‍സ് ദിനത്തില്‍ കണ്ടുവരുന്നത്.
പൂക്കളുടെ വിലയും കുത്തനെ കൂടും. ഇതൊക്കെ പൂക്കച്ചടവക്കാര്കക്ക് ഗുണമായിട്ടുണ്ട്. നേരത്തെ തന്നെ കച്ചവടത്തിനായി ഒരുക്കങ്ങള്‍ നടന്നിരുന്നു. ഓര്‍ഡറുകളിലെ വര്‍ധനവ് കണക്കിലെടുത്ത് കമ്പനികള്‍ പൂക്കളുടെ മുന്‍കൂര്‍ ബുക്കിങ് ഒഴിവാക്കുകയാണ്. വാലന്റൈന്‍ ദിനവും മാതൃദിനവുമാണ് പൂക്കള്‍ക്ക് ഡിമാന്റേറുന്നതെന്ന് വ്യാപാരികളും പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍