News

ഇന്ത്യയില്‍ യൂബര്‍ പറക്കും ടാക്‌സി സര്‍വീസ് ആരംഭിച്ചേക്കും

ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബര്‍ പറക്കും ടാക്‌സികള്‍ ഇന്ത്യയിലെത്തിക്കാനുള്ള നടപകിള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. പറക്കും ടാക്‌സികള്‍ ഇന്ത്യയിലെത്തിച്ച് സര്‍വീസുകള്‍ വേഗത്തില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ പ്രധാന വിപണി ശൃംഖലയായ എലിവേറ്റ്‌സിന്റെ (യൂബര്‍ എയര്‍കാബ് വിഭാഗം) എറിക് അല്ലസണിന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത് ഇന്ത്യയില്‍ ഉടന്‍ ഫ്‌ളൈ ടാക്‌സി സര്‍വീസ് സേവനം ആരംഭിക്കുമെന്നാണ്. ഇതിനുള്ള സാധ്യതകള്‍ ഇന്ത്യയിലുണ്ടെന്നാണ് കമ്പനി പറയുന്നത്.

യൂബര്‍ ടാക്‌സി  സര്‍വീസ് മുംബൈ, ബംഗളൂരു, ഡല്‍ഹി എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാകും പദ്ധതി തുടക്കത്തില്‍ നടപ്പിലാക്കുക. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരമെന്ന  നിലയ്ക്ക് യൂബര്‍ ടാക്‌സി സേവനത്തിന് ഈ നഗരങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയും കമ്പനി നല്‍കുന്നുണ്ട്. ജപ്പാന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും യൂബറിന്റെ ഫ്‌ളൈ ടാക്‌സി സേവനത്തിന് തിരഞ്ഞെടുത്തേക്കും.  അതേസമയം യൂബര്‍ എയര്‍ ടാക്‌സി സര്‍വീസിന് ഇന്ത്യയില്‍ വന്‍ സാധ്യതയുണ്ടെന്നും ഈ മേഖലയിലുള്ള വിപണി സാധ്യത കമ്പനിക്ക് ഉപയോഗപ്പെടുത്താനാകുമെന്നാണ് യൂബര്‍ പ്രതീക്ഷിക്കുന്നത്. 

 

Author

Related Articles