കോര്‍പ്പറേറ്റ് നികുതി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറക്കാനൊരുങ്ങുന്നു; നികുതി പരിധി 25 ശതമാനമാക്കി മാറ്റുക വഴി കേന്ദ്രസര്‍ക്കാറിന് പ്രതിവര്‍ഷം 3,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കും
ന്യൂഡല്‍ഹി: രാജ്യത്ത് വ്യാവസായിക വളര്‍ച്ച ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോര്‍പ്പറേറ്റുകളുടെ നികുതി 25 ശതമാനാമിക്കി ചുരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ കോര്‍പ്പറേറ്റ് നികുതിയിലെ ഏറ്റവും കുറഞ്ഞ സ്ലാബാണ് 25 ശതമാനം. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്കുന്നതിനിടയിലാണ് ധനമന്ത്രി നിര്‍മ്മല സീതീരാമന് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചാല്‍ സര്‍ക്കാറിന്റെ വരുമാനത്തില്‍ വന്‍ നഷ്ടമുണ്ടാകുമെന്നാണ് വിവിധ മേഖലകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന വിമര്‍ശനം.
ജൂലൈ അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ അവതിരിപ്പിച്ച ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കുറക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. ഇത് ഏകദേശം പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോര്‍പ്പറേറ്റ് നികുതിയില്‍ കുറവ് വരുത്തിയ തീരുമാനത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നുവരുന്നത്. കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിയത് മൂലം രാജ്യത്തെ 90 ശതമാനത്തിലധികം കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. കോര്‍പ്പറേറ്റ് നികുതി നിരക്ക് 25 ശതമാനമായി കുറച്ചത് മൂലം 4,000 കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കും. കമ്പനികള്‍ക്ക് വന്‍ നേട്ടമുണ്ടാകുന്നതോടെ കേന്ദ്രസര്‍ക്കാറിന് വരുമാന ഇനത്തില്‍ ഭീമമായ നഷ്ടം ഉണ്ടാകും.
ഏകദേശം 3,000 കോടി രൂപയുടെ അധിക നഷ്ടമാണ് കേന്ദ്രസര്‍ക്കാറിന് ഇതുവഴി ഉണ്ടാകാന്‍ പോകുന്നത്. കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറച്ചത് മൂലം സര്‍ക്കാറിന് നടപ്പു സാമ്പത്തിക വര്‍ഷം അധിക വരുമാനം ഉണ്ടാകില്ലെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രതിവര്‍ഷം 400 കോടി രൂപയിലധികം വരുമാനമുള്ള കമ്പനികള്‍ക്ക് നികതിയിനത്തില് 25 ശതമാനം കുറക്കുമെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം രാജ്യം വ്യാവസായ മേഖലയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്നും, അതുകൊണ്ടാണ് കോര്‍പ്പറേറ്റ് നികുതിയില്‍ കുറവ് വരുത്തിയതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കോര്‍പ്പറേറ്റിന് കൂടുതല്‍ അവസരമൊരുക്കുന്ന തീരുമാനമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കാന്‍ പോകുന്നതെന്നും ഇത് സമ്പദ് വ്യവസ്ഥയ്ക്ക് വിലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ഇളവുകളിലൊന്നും പെടാത്തത് 6000 കമ്പനികള്‍ മാത്രമാണ് രാജ്യത്തുള്ളത്. നികുതി പരിധി ഉയര്‍ത്തിയത് മൂലം 6000 കമ്പനികളിലേക്ക് മാത്രമായി കോര്‍പ്പറേറ്റ് നികുതി ചുരുങ്ങിയെന്നര്ത്ഥം. കോര്‍പ്പറേറ്റുകളുടെ നികുതി കുറച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനപരിശോധിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാറിന് കൂടുതല്‍ വരുമാനം നേടിത്തരുന്ന കോര്‍പ്പറേറ്റ് നികുതി കുറച്ചാല്‍ സര്‍ക്കാറിന് ക്ഷീണമുണ്ടാക്കുമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍