News

കോവിഡ് പാക്കേജിന്റെ മൂന്നാം ഘട്ടം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം ഘട്ട സാമ്പത്തിക പാക്കേജ് വെള്ളിയാഴ്ച പ്രഖ്യാപിക്കും. ധനമന്ത്രി നിര്‍മല സീതാരാമനാണ് വൈകീട്ട് നാലിന് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പാക്കേജ് പ്രഖ്യാപിക്കുക.

രണ്ടാം ഘട്ട പാക്കേജ് കഴിഞ്ഞ ദിവസമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. മറുനാടന്‍ തൊഴിലാളികള്‍, കര്‍ഷകര്‍, തെരുവുകച്ചവടക്കാര്‍, മീന്‍പിടുത്തതൊഴിലാളികള്‍ എന്നിവര്‍ക്കായി 3.16 ലക്ഷം കോടിയുടെ പദ്ധതികളാണ് രണ്ടാം ഘട്ട പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചത്. അതിന് മുമ്പ് ഒന്നാം ഘട്ട പ്രഖ്യാപനവും നടത്തിയിരുന്നു. രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ഏറെ ഉപകാരപ്രദമായ പ്രഖ്യാപനങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്.

Author

Related Articles