News

ജിഎസ്ടി മൂലം വന്‍കിട ബിസ്‌ക്കറ്റ് കമ്പനികളുടെ വില്‍പനയില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഏറ്റവുമധികം ബാധിച്ചത് വന്‍കിട ബിസ്‌ക്കറ്റ് കമ്പനിക്കാരെയാണെന്ന് ആരോപണം. വന്‍കിട ബിസ്‌കറ്റ് കമ്പനികള്‍ക്ക് മാത്രമായി ചരക്ക് സേവന നികുതി നടപ്പിലാക്കുകയും, പ്രാദേശിക തലത്തിലുള്ള ബിസ്‌ക്കറ്റ് കമ്പനികള്‍ വിപണിയില്‍ നേട്ടം കൈവരിക്കുകയും ചെയ്തു. പ്രാദേശിക ബിസ്‌ക്കറ്റ് കമ്പനികള്‍ക്ക് ജിഎസ്ടി ബാധകമല്ലാത്തതിനാല്‍ വന്‍ ലാഭമാണ് വിപണിയില്‍ നേടിയത്. 

പ്രാദേശിക ബിസ്‌കറ്റ് കമ്പനികള്‍ ചെറുകിട കച്ചവടക്കാര്‍ക്കിടയില്‍ കൂടുതല്‍ തുക ഈടാക്കി ലാഭം കൊയ്യുകയും ചെയ്തുവെന്നാണ് വന്‍കിട ബിസിനസ് കമ്പനി ഉടമകള്‍ ആരോപിക്കുന്നത്. 35,000 കോടി രൂപ വിപണി തലത്തില്‍ മൂല്യം കൈവരിച്ച വന്‍കിട ബിസ്‌കറ്റ് കമ്പനിയുടെ മൂല്യ 350 കോടി രൂപയായി ചുരുങ്ങുകയും ചെയ്തു.

 100 ഗ്രാം ബിസ്‌കറ്റിന്  18 ശതമാനം ജിഎസ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ചുമത്തിയുള്ളത്. ഇത് 5 ശതമാനമാക്കണമെന്നാണ് വന്‍കിട ബിസ്‌ക്കറ്റ് കമ്പനികളുടെ ആവശ്യം. ജിഎസ്ടി മൂലം വന്‍കിട ബിസക്കറ്റ് കമ്പനികളുടെ വിപണി മൂല്യം കുറയുന്നുവെന്നാണ് പരാതി.

 

Author

Related Articles