News

ഫോബ്സ് സമ്പന്ന പട്ടിക: ഇന്ത്യയിലെ ഏറ്റവും ധനികരായ അഞ്ച് സ്ത്രീകള്‍ ഇവരാണ്

പ്രശസ്ത വ്യവസായി കിരണ്‍ മസൂംദാര്‍-ഷാ 2020ലെ ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയില്‍ മുന്‍നിരയില്‍. ധനികരായ സ്ത്രീകളുടെ പട്ടികയില്‍ 27-ാം സ്ഥാനത്തുള്ള ഇവര്‍ വനിതാ പട്ടികയില്‍ മാത്രമല്ല, ഫോബ്സ് പട്ടികപ്പെടുത്തിയ 100 ധനികരിലും ഒരാളാണ്. ഇന്ത്യയിലെ ഏറ്റവും ധനികരായ അഞ്ച് സ്ത്രീകള്‍ ആരൊക്കെയാണെന്ന് നോക്കാം.

സാവിത്രി ജിന്‍ഡാല്‍, കിരണ്‍ മസുദാര്‍-ഷാ എന്നിവരെ പിന്തുടര്‍ന്ന് ഹാവെല്‍സ് ഇന്ത്യയുടെ വിനോദ് റായ് ഗുപ്തയാണ് 40-ാം സ്ഥാനത്തുള്ളത്. 75-കാരിയായ ഇവരുടെ സമ്പത്ത് ഈ വര്‍ഷം കുറഞ്ഞു. ഇടിവ് 0.45 ബില്യണ്‍ ഡോളര്‍ അഥവാ 11.25 ശതമാനം ആണ്. ഇവരുടെ സ്വത്ത് 2019ലെ 4 ബില്യണ്‍ ഡോളറില്‍ നിന്ന് 2020ലെ 3.55 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ഫോബ്സ് 100 സമ്പന്ന ഇന്ത്യ പട്ടികയില്‍ അടുത്ത വനിത 47-ാം റാങ്കുകാരിയായ ലീന ഗാന്ധി തിവാരിയാണ്. യുഎസ്വി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയായ 63 കാരിയായ ചെയര്‍പേഴ്സണാണിവര്‍. 2020 ല്‍ അവരുടെ ആസ്തിയില്‍ 1.08 ബില്യണ്‍ ഡോളര്‍ നേട്ടമുണ്ടായി. സ്വത്ത് 3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2019 ലെ 1.92 ബില്യണ്‍ ഡോളറില്‍ നിന്ന് 56.25 ശതമാനം നേട്ടം കൈവരിച്ചു.

100 സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ തിവാരിയെ പിന്തുടര്‍ന്ന അടുത്ത വനിത മല്ലിക ശ്രീനിവാസനാണ്. 60 കാരിയായ ഇവര്‍ ട്രാക്ടേഴ്സ് ആന്റ് ഫാം എക്യുപ്മെന്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. പട്ടികയില്‍ 58-ാം സ്ഥാനമാണ് മല്ലിക ശ്രീനിവാസന്. 2019 ല്‍ 2.1 ബില്യണ്‍ ഡോളറില്‍ നിന്ന് 2020 ഇവരുടെ ആസ്തി 2.45 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

Author

Related Articles