ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കൂടുതല്‍ തുക നീക്കിവെച്ചു; അസിം പ്രേംജി കോടീശ്വരന്മാരുടെ പട്ടികയില്‍ നിന്ന് താഴേക്ക്
മുംബൈ: വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയില്‍ പലപ്പോഴും ഇടം നേടിയിരുന്നു. എന്നാല്‍ അസിം പ്രേംജി തന്റെ സമ്പാദ്യത്തില ഒരു ഭാഗം ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് നീക്കിവെച്ചതോടെ അടുത്തിടെ ഫോബ്സ് പുറത്തുവിട്ട കോടീശ്വരന്മാരുടെ പട്ടികയില്‍ നിന്ന് അസിം പ്രേംജിയുടെ റാങ്ക് നില താഴേക്ക് പോയി. ഫോബ്സ് ഇന്ത്യ റിച്ച് ലിസ്റ്റിലേക്ക് അഅസിം പ്രേംജി 17ാം സ്ഥാനത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്.
അസിം പ്രേംജിയുടെ മൊത്തം ആസ്തി 21 ബില്യണ്‍ ഡോളറില്‍ നിന്ന് 7.2 ബില്യണ്‍ ഡോളറായി ചുരുങ്ങിയെന്നാണ് ഫോബ്സ് വിലയിരുത്തിയിട്ടുള്ളത്. 52,750 കോടി രൂപയോളമാണ് അസിം പ്രേംജി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നീക്കിവെച്ചത്. ഇതോടെ വ്യാവസായിക പ്രമുഖരില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഏറ്റവുമധികം തുക നീക്കിവെച്ച റെക്കോര്‍ഡ് ഇനി അസിം പ്രേംജിക്ക് സ്വന്തം. 34 ശതമാനം ഓഹരിയാണ് അസിം പ്രേംജി ഫൗണ്ടെഷന് സ്ഥാപകന്‍ നീക്കിവെച്ചത്.
വിദ്യാഭ്യാസ മേഖലയിലും, ജീവകാരുണ്യ മേഖലയിലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാവുന്ന പ്രവര്‍ത്തനങ്ങളാകും അസിം പ്രേംജി നടത്തുക. സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ചാകും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ഇതിന് മുന്‍പും വിപ്രോയുടെ സ്ഥാപകന്‍ അസിം പ്രേംജി തന്റെ സ്വന്തം ഓഹരിയില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക നീക്കിവെച്ചിരുന്നു. വിപ്രോയുടെ സ്വന്തം വിഹിതത്തില്‍ നിന്ന് 1,45,000 കോടി രൂപയോളമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. ഏകദേശം 67 ശതമാനം വരുമിത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കാനാണ് അസിം പ്രേംജി കൂടുതല്‍ തുക നീക്കിവെച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍