തൊഴിലാളികള്‍ സമരത്തില്‍; തമിഴ്നാട്ടിലെ പ്ലാന്റില്‍ പ്രതിസന്ധിയുമായി ഫോര്‍ഡ്
ചെന്നൈ: പ്രതിവര്‍ഷം രണ്ട് ലക്ഷം കാറുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫോര്‍ഡിന്റെ തമിഴ്നാട്ടിലെ പ്ലാന്റില്‍ തൊഴിലാളികള്‍ സമരം ചെയ്തു. ഇന്ന് ഉച്ചഭക്ഷണ സമയത്താണ് തൊഴിലാളികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ശമ്പളത്തോട് കൂടിയ അവധിയും ആരോഗ്യ ആനുകൂല്യങ്ങളും ആവശ്യപ്പെട്ടായിരുന്നു സമരമെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. തമിഴ്നാട്ടില്‍ ഫാക്ടറി തൊഴിലാളികളുടെ ഇടയില്‍ നിന്ന് കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഏറ്റവും ഒടുവിലത്തെ സംഭവം കൂടിയാണിത്. എന്നാല്‍ ഇന്ന് ഫോര്‍ഡിന്റെ പ്ലാന്റില്‍ നടന്ന പ്രതിഷേധം ഉല്‍പ്പാദനത്തെ ഒരു വിധത്തിലും തടസപ്പെടുത്തിയിട്ടില്ല.
ഫോര്‍ഡിന്റെ പ്ലാന്റില്‍ 230 ഓളം തൊഴിലാളികള്‍ക്ക് കൊവിഡ് ബാധ ഉണ്ടായതിനെ തുടര്‍ന്ന് ചെന്നൈ ഫോര്‍ഡ് എംപ്ലോയീസ് യൂണിയന് തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും മാനേജ്മെന്റിനെ എഴുതി അറിയിച്ചിരുന്നു. കൊറോണ വൈറസിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന മുഴുവന്‍ ചികിത്സാ ചെലവും കമ്പനി വഹിക്കണമെന്നാണ് യൂണിയന്റെ ആവശ്യമെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസ് ബാധിച്ച് മരിക്കുന്ന ഓരോ തൊഴിലാളിയുടെയും കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫോര്‍ഡ് കമ്പനി ഇതേക്കുറിച്ചുള്ള വാര്‍ത്തകളോട് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍