ജൂലൈ ആദ്യവാരത്തിലെ എഫ്പിഐ ഇടപാടുകളുടെ കണക്കുകള്‍ പുറത്തുവന്നു
ജൂലൈ ആദ്യവാരത്തിലെ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷപകരുടെ ഇടപാടുകളുടെ കണക്കുകള്‍ പുറത്തുവിട്ടു. മൂലധന വിപണികള്‍ അറ്റവാങ്ങലുകാരായിരുന്ന വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ജൂലൈ മാസത്തിന്റെ ആദ്യ വാരത്തില്‍ കൂടുതല്‍ വിറ്റഴിക്കലില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ജൂലൈ ആദ്യവാരത്തില്‍ തന്നെ രാജ്യത്തെ മൂലധന വിപണികളില്‍ എഫ്പിഐ വിറ്റഴിച്ചത് 475 കോടി രൂപയാണെന്നാണ് കണക്കുഖിലൂടെ ചൂണ്ടിക്കാട്ടുന്നത്. യുഎസ്-ചൈന വ്യാപാര തര്‍ക്കവും, അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും, ബജറ്റിന് മുന്നോടിയായുള്ള ആശങ്കകളും നിക്ഷേപകരുടെ ഇടപാടിനെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ജൂലൈ ആദ്യവാരത്തിലെ കണക്കുകള്‍ പ്രകാരം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇക്വിറ്റികളില്‍ 3,710.21 കോടി രൂപയുടെ അറ്റപിന്‍വലിക്കലാണ് ആകെ നടത്തിയത്. ഡെറ്റില്‍ 3,234.65 കോടി രൂപയുടെ അറ്റ പിന്‍വലിക്കലും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ നടത്തിയെന്നാണ് കണക്കുകള്‍. ജൂലൈ ഒന്ന് മുതല്‍ ജൂലൈ അഞ്ച് വരെയുള്ള കണക്കുകളാണിത്. ആകെ അറ്റപിന്വലിക്കലായി നടത്തിയിട്ടുള്ളത് 475.6 കോടി രൂപയാണ്.
അതേസമയം ജൂണില്‍ എഫ്പിഐ നിക്ഷേപമായി ആകെ ഒഴുകിയെത്തിയത് 10,384.54 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മെയ് മാസത്തില്‍ മൂലധന വിപണികളില്‍ ആകെ എത്തിയ എഫ്പിഐ നിക്ഷേപം 16,093 കോടി രൂയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഏപ്രില്‍ മാസത്തില്‍ ആകെ എത്തിയത് 45,981 കോടി രൂയും, മാര്‍ച്ചില്‍ 11,182 കോടി രൂപയുമാണ് മൂലധന വിപണികളില്‍ എത്തിയ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം.
അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന വ്യാപാര പ്രതിസന്ധിയും, ഇറാന്- അമേരിക്ക സംഘര്‍ഷാവസ്ഥയും നിക്ഷേപകരെ പിറകോട്ടെത്തിക്കുന്നതിന് കാരണമാകുന്നുണ്ട്. അതേസമയം ബജറ്റിലുള്ള പ്രതീക്ഷകള്‍ നിക്ഷേപരെ ആകര്‍ഷിക്കാന്‍ പറ്റുമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പ്രധാന വാദം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍