News

സൗദിയില്‍ കമ്പനി ഏറ്റെടുത്തു നടത്താനും മാനേജരായി ജോലി ചെയ്യാനും വിദേശികള്‍ക്ക് അനുമതി

റിയാദ്: സൗദിയില്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനി ഏറ്റെടുത്തു നടത്താനും മാനേജരായി ജോലി ചെയ്യാനും വിദേശികള്‍ക്ക് അനുമതി. വിദേശികളെ മാനേജരായി നിയമിക്കാന്‍ പാടില്ലെന്നും കമ്പനി നടത്തിപ്പ് ഏല്‍പ്പിക്കരുതെന്നുമായിരുന്നു നിലവിലെ നിയമം.

സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായിയാണ് ഇത്തരം നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ ഇളവുകള്‍ വന്നിരിക്കുകയാണ്. കോവിഡും സ്വദേശിവല്‍ക്കരണവും കാരണം ഒട്ടേറെ പേര്‍ക്കു ജോലി നഷ്ടപ്പെട്ടിരുന്നു.

Author

Related Articles