News

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വീണ്ടും വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് വര്‍ധന രേഖപ്പെടുത്തുന്നത്. വിദേശ കറന്‍സി ആസ്തികളിലാണ് മുഖ്യമായും വര്‍ധന രേഖപ്പെടുത്തിയത്. 821.30 കോടി ഡോളറിന്റെ വര്‍ധനയോടെ വിദേശ കറന്‍സി ആസ്തികളുടെ മൂല്യം 57,981.30 കോടി ഡോളറായി.

യൂറോ, പൗണ്ട്, യെന്‍ കറന്‍സികള്‍ ഉള്‍പ്പെടയുളള വിദേശ കറന്‍സികളുടെ ആസ്തി മൂല്യമാണിത്. സെപ്റ്റംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 889.5 കോടി ഡോളറിന്റെ വര്‍ധനയുമായി കരുതല്‍ ശേഖരം 64,245.30 കോടി ഡോളറിലെത്തി റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തി. കരുതല്‍ ശേഖരത്തിന്റെ ഭാഗമായ സ്വര്‍ണ ശേഖരത്തില്‍ 64.2 കോടി് ഡോളറിന്റെ വര്‍ധനയും രേഖപ്പെടുത്തി.

Author

Related Articles