News

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ധനവ്

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ധനവ്. മാര്‍ച്ച് നാലിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 394 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 631.92 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 25ന് അവസാനിച്ച മുന്‍ ആഴ്ചയില്‍ കരുതല്‍ ധനം 1.425 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 631.527 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2021 സെപ്റ്റംബര്‍ 3-ന് അവസാനിച്ച ആഴ്ചയില്‍ ഇത് 642.453 ബില്യണ്‍ ഡോളറെന്ന എക്കാലത്തെയും ഉയരത്തിലെത്തി.

മൊത്തം കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി (എഫ്സിഎ) വര്‍ധിച്ചതാണ് കരുതല്‍ ശേഖരത്തിലെ നേട്ടത്തിന് കാരണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) വെള്ളിയാഴ്ച പുറത്തുവിട്ട പ്രതിവാര ഡാറ്റ വ്യക്തമാക്കുന്നു. മാര്‍ച്ച് നാലിന് അവസാനിച്ച ആഴ്ചയില്‍ എഫ്‌സിഎ 634 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 565.466 ബില്യണ്‍ ഡോളറായി.

ഡോളറിന്റെ അടിസ്ഥാനത്തില്‍, വിദേശ നാണയ ആസ്തികളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യത്തകര്‍ച്ചയോ മൂല്യവളര്‍ച്ചയോ ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ സ്വര്‍ണ്ണ കരുതല്‍ 147 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 42.32 ബില്യണ്‍ ഡോളറായി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ (എസ്ഡിആര്‍) 59 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 18.981 ബില്യണ്‍ ഡോളറായി, ആര്‍ബിഐ അറിയിച്ചു. റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ നില 34 ദശലക്ഷം ഡോളര്‍ കുറഞ്ഞ് 5.153 ബില്യണ്‍ ഡോളറായി, ഡാറ്റ കാണിക്കുന്നു.

Author

Related Articles