News

വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ധനവ്

കൊച്ചി: വിദേശനാണ്യ കരുതല്‍ ശേഖരം ഏറ്റവും ഉയര്‍ന്ന തലത്തില്‍. റിസര്‍വ് ബാങ്ക് (ആര്‍ബിഐ) കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ 16ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 361.5 കോടി ഡോളര്‍ ഉയര്‍ന്ന് 55512 കോടി ഡോളറിലെത്തി. സ്വര്‍ണ ശേഖരം 8.6 കോടി ഡോളര്‍ ഉയര്‍ന്ന് 3668.5 കോടി ഡോളറായി.

2020 ഒക്ടോബര്‍ 9 ന് അവസാനിച്ച മുന്‍ ആഴ്ചയില്‍ കരുതല്‍ ധനം 5.867 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 551.505 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ മൊത്തം കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ ഫോറിന്‍ കറന്‍സി അസറ്റുകളുടെ (എഫ്സിഎ) കുത്തനെയുള്ള ഉയര്‍ച്ചയാണ് മൊത്തം കരുതല്‍ധനത്തിന്റെ വര്‍ധനവിന് കാരണമായത്. എഫ്സിഎ 3.539 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 512.322 ബില്യണ്‍ ഡോളറിലെത്തി.

Author

Related Articles