News

ആദിത്യ പുരി ഇനി കാര്‍ലൈല്‍ ഗ്രൂപ്പില്‍; സീനിയര്‍ അഡൈ്വസറായി നിയമനം

എച്ച്ഡിഎഫ്സി ബാങ്കില്‍ ദീര്‍ഘകാലം സിഇഒയായി ഈയിടെ വിരമിച്ച ആദിത്യ പുരി ആഗോള നിക്ഷേപ സ്ഥാപനമായ കാര്‍ലൈല്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. കമ്പനിയുടെ ഏഷ്യ വിഭാഗത്തില്‍ സീനിയര്‍ അഡൈ്വസറായാണ് നിയമനം. ഏഷ്യയിലുടനീളമുള്ള നിക്ഷേപ സാധ്യതകളെക്കുറിച്ച് പുരി ഇനിമുതല്‍ കാര്‍ലൈല്‍ ഗ്രൂപ്പിന് ഉപദേശം നല്‍കും. കമ്പനിയിലെ നിക്ഷേപ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും പോര്‍ട്ട്ഫോളിയോ മാനേജുമെന്റ് അംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ സേവനം ലഭിക്കും.

എച്ച്ഡിഎഫ്സി ബാങ്കിന്റെ ആദ്യ സിഇഒയാണ് ആദിത്യ പുരി. 24 വര്‍ഷത്തെ സേവനത്തിനടിയില്‍ രാജ്യത്തെ ഏറ്റവുംവലിയ സ്വകാര്യ ബാങ്കായി എച്ച്ഡിഎഫ്സി വളര്‍ന്നു. 2020 സെപ്റ്റംബര്‍ 30ലെ കണക്കുപ്രകാരം 210 ബില്യണ്‍ ഡോളറാണ് ബാങ്കിന്റെ ആസ്തി. 90 ബില്യണാണ് വിപണിമൂല്യം. എച്ച്ഡിഎഫ്സിയിലെത്തുംമുമ്പ് സിറ്റി ബാങ്കിന്റെ വിദേശ വിഭാഗത്തില്‍ 20 വര്‍ഷത്തോളം അദ്ദേഹം ജോലി ചെയ്തിരുന്നു.

News Desk
Author

Related Articles