News

മുന്‍ പെപ്‌സി- കോ സിഇഒ ഇന്ദ്ര നൂയി ഇനി ആമസോണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം

 പെപ്‌സി- കോ  ചീഫ് എക്‌സിക്യുട്ടിവ് ഓഫീസറായിരുന്ന ഇന്ദ്ര നൂയിയെ ആമസോണ്‍ ബോര്‍ഡ് ഓഫ് ഡയറക്ടറായി നിയമിച്ചു. ആമസോണ്‍. കോം ആണ് വാര്‍ത്ത പുറത്തു വിട്ടത.് ആമസോണിന്റെ വൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇ-കൊമേഴ്‌സ് ഭീമന്റെ പരിശ്രമത്തിന്റെ ഭാഗമായി ഈ മാസം ബോര്‍ഡ് ഡയറക്ടര്‍ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ടാമത്തെ വനിതയാണ് ഇന്ദ്ര നൂയി. 

സ്റ്റാര്‍ബക്‌സിന്റെ എക്‌സിക്യൂട്ടീവായ റോസാലിന്‍ഡ് ബ്രൂവര്‍ ഈ മാസം ആദ്യമായിരുന്നു ആമസോണിന്റെ ബോര്‍ഡംഗമായി ചുമതലയേററത്. ആമസോണിലെ ബോര്‍ഡിന്റെ ഓഡിറ്റ് കമ്മിറ്റിയില്‍ അംഗമായിരിക്കുന്ന നൂയി, 2018  ഒക്ടോബറില്‍ പെപ്‌സികോ സിഇഒ സ്്ഥാനം ഒഴിയുകയായിരുന്നു. 

നൂയിയുടെ നിയമനം അനുസരിച്ച് ആമസോണിന്റെ പതിനൊന്ന് അംഗ സമിതിയില്‍ ഇപ്പോള്‍ അഞ്ച് സ്ത്രീകള്‍ ഉണ്ട്. നൂയി, ബ്രൂവര്‍, ജാമി ഗോറെലിക്ക്, ജുഡിത് മക്ഗ്രാത്ത്, പട്രീഷ്യാ സ്റ്റെനിസെഫര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് അത്. 

 

Author

Related Articles