News

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇക്വിറ്റികളില്‍ നിന്ന് പിന്‍വലിച്ചത് ഭീമമായ തുക; ആഗസ്റ്റില്‍ മാത്രം 12,105 കോടി രൂപ പിന്‍വലിച്ചു

ഇന്ത്യന്‍ വിപണികളില്‍ നിന്ന്  തുടര്‍ച്ചയായി വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ പിന്നോട്ടു പോകുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ആഗസ്റ്റ് മാസത്തില്‍ മാത്രം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇക്വിറ്റികളില്‍ നിന്ന് പിന്‍വലിച്ച ആകെ തുക 12,105.33 കോടി രൂപയോളണമാണെന്ന് റിപ്പോര്‍ട്ട്. ഡെറ്റ് വിപണികളില്‍ നിന്ന് ആകെ പിന്‍വില്ച്ചത് 9,090.61 കോടി രൂപയുമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതല്‍ 23 വരെ വരെ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് കൂട്ടത്തോടെ പിന്‍വലിച്ചത്. 

ആഭ്യന്തര തലത്തില്‍ രൂപപ്പെട്ട ചില രാഷ്ട്രീയ സാഹചര്യങ്ങളും, യഎസ്-ചൈനാ വ്യാപാര തര്‍ക്കവുമാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ പിന്നോട്ടുപോകുന്നതിന് കാരണമായത്. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ അധിക സര്‍ചാര്‍ജ് ഈടാക്കുമെന്ന ആശങ്കയാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ പിന്നോട്ട് പോകാന്‍ ഇടയാക്കിയത്.  

ജൂണ്‍മാസത്തില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ 10,384.54 കോടി രൂപയുടെ അറ്റപിന്‍വലിക്കലാണ് ആകെ നടത്തിയത്. മെയ് മാസത്തില്‍ 9,031.15 കോടി രൂപയുടെ അറ്റപിന്‍വലിക്കലാണ് ആകെ നടന്നിട്ടുള്ളത്. മാര്‍ച്ച് മാസത്തില്‍ 11,182 കോടി രൂപയുടെ അറ്റപിന്‍വലിക്കലാണ് ആകെ നടന്നിട്ടുള്ളത്.  അതേസമയം ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വിദേശ പോര്‍ട്ട ഫോളിയോ നിക്ഷേപകരുടെ സര്‍ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു. വിദേശ നിക്ഷേപകരുടെ സര്‍ചാര്‍ജ് ഒഴിവാക്കുന്നതോടെ ഓഹരി വിപണിയില്‍ കൂടുതല്‍ ഉണര്‍വാണ് ഇനിയുള്ള ദിവസങ്ങളിലുണ്ടാവുകയെന്നാണ് സാമ്പത്തിക മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. 

Author

Related Articles