News

ജൂലൈയില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 4,500 കോടി രൂപ

മുംബൈ: ജൂലൈ മാസം ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്ന് 4,500 കോടി രൂപ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചു. ഡിപോസിറ്ററികളുടെ ഡാറ്റ അനുസരിച്ച്, വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ), ഈ മാസം ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റി വിപണികളില്‍ നിന്ന് 4,515 കോടി രൂപ പിന്‍വലിച്ചു.

എന്നാല്‍, ഇതേ കാലയളവില്‍ 3,033 കോടി രൂപ ഡെറ്റ് വിഭാഗത്തിലേക്ക് നിക്ഷേപിച്ചു, ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്ന് 1,482 കോടി രൂപ പുറത്തേക്ക് പോയി. ഏപ്രില്‍, മെയ് മാസങ്ങളില്‍ നിക്ഷേപ വരവില്‍ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍, ജൂണില്‍ എഫ്പിഐകള്‍ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ 17,215 കോടി രൂപ നിക്ഷേപിച്ചിരുന്നു.

News Desk
Author

Related Articles