News

ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ഫണ്ടുകളില്‍ കൂടുതല്‍ പണമെത്തിയതോടെ നിക്ഷേപം തിരിച്ചുനല്‍കണമെന്നാവശ്യം

ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ പ്രവര്‍ത്തനം മരവിപ്പിച്ച ആറുഫണ്ടുകളില്‍ നാലെണ്ണത്തില്‍ കൂടുതല്‍ പണമെത്തിയതോടെ നിക്ഷേപം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍. ഒരു നിക്ഷേപകന് രണ്ടുലക്ഷം രൂപയെങ്കിലും തിരിച്ചുനല്‍കണമെന്നാണ് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആറുഫണ്ടുകളിലായി ഇതുവരെ 6,486 കോടി രൂപയുടെ നിക്ഷേപം തിരിച്ചെത്തിയിട്ടുണ്ട്. ഇതില്‍ നാലുഫണ്ടുകളില്‍ മിച്ചം പണവുമുണ്ട്. ഈതുകയില്‍നിന്ന് പണം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാല്‍ എഎംസിക്ക് ഇതുമായി മുന്നോട്ടുപോകാന്‍ തടസ്സമുണ്ട്. നിലവില്‍ കര്‍ണാടക ഹൈക്കോടതിയാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കുന്നത്. സ്റ്റേ നീക്കി പണം തിരിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. നിക്ഷേപം വന്‍തോതില്‍ പിന്‍വലിച്ചതിനെതുടര്‍ന്നാണ് കോവിഡ് ലോക്ക്ഡൗണിനിടെ ഏപ്രില്‍ 23ന് ആറു ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചത്.

Author

Related Articles