News

പ്രവര്‍ത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് രണ്ടാം ഘട്ടമായി 2,962 കോടി രൂപ ഉടന്‍

പ്രവര്‍ത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് രണ്ടാം ഘട്ടമായി 2,962 കോടി രൂപ ഉടനെ തിരിച്ചുലഭിക്കും. ഏപ്രില്‍ 12ഓടെ നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടില്‍ തുക നിക്ഷേപിക്കുമെന്നാണറിയുന്നത്. ഏപ്രില്‍ ഒമ്പതിലെ എന്‍എവി(നെറ്റ് അസറ്റ് വാല്യു)അനുസരിച്ചുള്ള തുകയായിരിക്കും ലഭിക്കുക. തിരിച്ചുനല്‍കുന്ന നടപടികള്‍ക്ക് എസ്ബിഐ മ്യൂച്വല്‍ ഫണ്ടിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഇതിനകം 9,122 കോടി രൂപ ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയിരുന്നു. 2020 ഏപ്രില്‍ 23നാണ് വില്പന സമ്മര്‍ദത്തെതുടര്‍ന്ന് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ തീരുമാനിച്ചത്. മൂന്നുലക്ഷത്തിലേറെ നിക്ഷേപകരുടെ 25,000 കോടിയോളം രൂപയാണ് ഈ സമയത്ത് ആറുഫണ്ടുകളിലായി ഉണ്ടായിരുന്നത്.

Author

Related Articles