News

ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍: പ്രവര്‍ത്തനം നിര്‍ത്തിയ ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് ഈയാഴ്ച 2,489 കോടി രൂപ തിരികെ ലഭിക്കും

ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ പ്രവര്‍ത്തനം നിര്‍ത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് ഈയാഴ്ച 2,488.75 കോടി രൂപ തിരികെ ലഭിക്കും. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം എസ്ബിഐ മ്യൂച്വല്‍ഫണ്ടാണ് പണം നിക്ഷേപകര്‍ക്ക് വിതരണംചെയ്യുന്നത്. ഫ്രാങ്ക്ളിന്‍ ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ടേം ഫണ്ടിലെ നിക്ഷേപകര്‍ക്ക് 772 കോടി രൂപയാണ് തിരികെ ലഭിക്കുക.

ലോ ഡ്യൂറേഷന്‍ ഫണ്ടിലെ നിക്ഷേപകര്‍ക്ക് 289.75 കോടിയും ഷോര്‍ട്ട് ടേം ഇന്‍കം ഫണ്ടിലെ നിക്ഷേപകര്‍ക്ക് 390.75 കോടിയും ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിലെ നിക്ഷേപകര്‍ക്ക് 337.25 കോടി രൂപയും ലഭിക്കും. ക്രഡിറ്റി റിസ്‌ക് ഫണ്ടിലെ നിക്ഷേപകര്‍ക്ക് 499.75 കോടിയും ഡൈനാമിക് ആക്യുറല്‍ ഫണ്ടിലെ നിക്ഷേപകര്‍ക്ക് 199.75 കോടി രൂപയുമാണ് വിതരണംചെയ്യുക.

മൂന്നാംഘട്ടമായാണ് ഈതുക വിതരണംചെയ്യുന്നത്. ഏപ്രില്‍ 30ലെ എന്‍എവിയായിരിക്കും കണക്കാക്കുക. രണ്ടുഘട്ടങ്ങളിലായി ഇതിനകം 12,084 കോടി രൂപ നിക്ഷേപകര്‍ക്ക്  വിതരണംചെയ്തുകഴിഞ്ഞു. പ്രവര്‍ത്തനം മരവിപ്പിക്കുമ്പോള്‍ ഈ ഫണ്ടുകളുടെ മൊത്തം ആസ്തി 26,000 കോടി രൂപയായിരുന്നു.

Author

Related Articles