News

ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍: നാലാം ഘട്ടമായി 3,205 കോടി രൂപ ഈയാഴ്ച വിതരണം ചെയ്യും

ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് നാലാം ഘട്ടമായി 3,205 കോടി രൂപ ഈയാഴ്ച വിതരണം ചെയ്യും. ഇതുവരെ വിതരണം ചെയ്ത തുക 17,778 കോടി രൂപയാകും. 2020 ഏപ്രിലില്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ ഈ ഫണ്ടുകളില്‍ മൊത്തമുണ്ടായ തുകയുടെ 70 ശതമാനവും ഇതോടെ വിതരണം ചെയ്തു കഴിയും. ജൂണ്‍ നാലിലെ എന്‍എവി പ്രകാരമായിരിക്കും നിക്ഷേപകര്‍ക്ക് പണം തിരിച്ചു ലഭിക്കുക.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യഘട്ടമായി 9,122 കോടി രൂപ വിതരണം ചെയ്തത്. ഏപ്രില്‍ 12ന് തുടങ്ങിയ ആഴ്ചയില്‍ 2,962 കോടി രൂപയും മെയ് 3 ഉള്‍പ്പെട്ട ആഴ്ചയില്‍ 2,489 കോടി രൂപയും നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കി. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം എസ്ബിഐ മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ നേതൃത്വത്തിലാണ് നിക്ഷേപകര്‍ക്ക് തുക വിതരണം ചെയ്യുന്നത്.

ഫ്രാങ്ക്ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍, ഫ്രാങ്ക്ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍, ഫ്രാങ്ക്ളിന്‍ ഇന്ത്യ ക്രഡിറ്റ് റിസ്‌ക്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഷോര്‍ട്ട് ടേം ഇന്‍കം പ്ലാന്‍, ഫ്രാങ്ക്ളിന്‍ ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് തുടങ്ങിയ ഫണ്ടുകളാണ് 2020 ഏപ്രില്‍ 23ന് പ്രവര്‍ത്തനം നിര്‍ത്തിയത്.

Author

Related Articles