ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്കെന്ന് പിയൂഷ് ഗോയല്‍
ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് വാണിജ്യ- വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. ചര്‍ച്ചയുടെ പുരോഗതിക്ക് പ്രധാന കാരണം വ്യവസായ സംരംഭകര്‍ പ്രകടിപ്പിക്കുന്ന താല്പര്യമാണ്. വിളവെടുപ്പിന് മുന്നോടിയായുള്ള വിവിധ കരാറുകള്‍ അവസാനിപ്പിച്ച് വ്യവസായ രംഗത്ത് ഗുണമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.
യുഎഇയ്ക്കൊപ്പം ഓസ്ട്രേലിയ, യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം വേഗത്തിലാക്കുന്നുണ്ട്. ഇസ്രയേലുമായി ചര്‍ച്ചകള്‍ സജീവമാണ്. കരാറിന് സഹായകരമായ തരത്തിലുള്ള സംഭാവനകള്‍ നല്കാന് വ്യവസായ രംഗം താല്പര്യത്തോടെ പ്രവര്‍ത്തിക്കണമെന്നും പീയുഷ് ഗോയല്‍ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു. ആവശ്യകതയിലൂന്നി വ്യവസായ രംഗം മാറേണ്ടതുണ്ട്. യാത്രാ- ടൂറിസം നിയന്ത്രണങ്ങള്‍ക്കിടയിലും സേവന കയറ്റുമതിയിലെ വളര്‍ച്ച പ്രശംസനീയമാണ്. 250 ബില്യണ്‍ ഡോളറിന്റെ സേവന കയറ്റുമതിയില്‍ എത്താനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍