ബോളിവുഡ് താരങ്ങളുടെ പ്രൈവറ്റ് ജറ്റുകള്‍: വില 350 കോടി രൂപ വരെ
ബോളിവുഡ് താരങ്ങളില്‍ ശതകോടികളുടെ പ്രൈവറ്റ് ജറ്റുകള്‍ ഉള്ളവര്‍ ആണ് മിക്കവരും തന്നെ. 250 കോടി രൂപ മുതല്‍ 300 കോടി രൂപയിലേറെ വില വരുന്ന പ്രൈവറ്റ് ജറ്റുകള്‍ മിക്കവര്‍ക്കുമുണ്ട് . അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, ഷാരൂഖ് ഖാന്, പ്രിയങ്ക ചോപ്ര, അജയ് ദേവ്ഗണ് തുടങ്ങി എല്ലാവര്‍ക്കുമുണ്ട് കിടിലന്‍ ജെറ്റുകള്‍. അക്ഷയ് കുമാറിന്റെ ജറ്റിനുണ്ട് 270 കോടി രൂപയിലേറെ വില.
ബോളിവുഡ് താരം അക്ഷയ് കുമാര്‍ ആണ് ഏറ്റവും വില കൂടിയ ആഡംബര ജറ്റ് സ്വന്തമായുള്ള ഒരു താരം. 260 കോടി രൂപയോളമാണ് ജറ്റിന് വില . കുടുംബ സമേതമുള്ള യാത്രകള്‍ക്ക് എല്ലാം ഈ ആഡംബര ജറ്റാണ് അക്ഷയ് കുമാര്‍ ഉപയോഗിക്കുന്നത്. വിദേശ യാത്രകള്‍ക്കായും . ഹോക്കര്‍ 800 ആണ് അദ്ദേഹത്തിന്റെ 6 സീറ്റര്‍ ജെറ്റ്. പ്രമോഷണല്‍ ഇവന്റുകള്‍ക്കും ഷൂട്ടുകള്‍ക്കും ഒക്കെയായി ഈ ജെറ്റ് ഉപയോഗിക്കുന്നുണ്ട് . ബച്ചന് കുടുംബത്തിനാണ് മറ്റൊരു കിടിലന്‍ ആഡംബര ജെറ്റുള്ളത്. ബിഗ്ബിയുടെ ആഡംബര ജെറ്റിനും 260 കോടി രൂപയോളം വിലയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബോളിവുഡില്‍ ഏറ്റവുമധികം വിലയുള്ള ആഡംബര ജെറ്റുകളില്‍ ഒന്ന് സ്വന്തമാക്കിയിരിക്കുന്ന താരങ്ങളില്‍ ഒരാള്‍ ഷാരൂഖ് ഖാന് ആണ്. 350 കോടി രൂപ വിലയുള്ള ജറ്റ് ആണ് ഷാരൂഖ് ഖാന് സ്വന്തമാക്കിയിരിക്കുന്നത്. സ്വന്തം ആഡംബര ജെറ്റിന്റെ പേരില്‍ ശ്രദ്ധേയായ മറ്റൊരു താരം അജയ് ദേവ്ഗണ് ആണ്. അജയ് ദേവ്ഗണിന്റെയും കജോളിന്റെയും ആഡംബര ജറ്റിനുമുണ്ട് 100 കോടി രൂപയോളം വില. 6 സീറ്റര്‍ ജറ്റ് തന്നെയാണിത്. സല്മാന് ഖാനുമുണ്ട് കിടിലന്‍ ഒരു സ്വകാര്യ ജറ്റ്. വിദേശ യാത്രകള്‍ക്ക് മാത്രമല്ല കുടുംബ സമേതമുള്ള യാത്രകള്‍ക്കും വ്യക്തിപരമായ യാത്രകള്‍ക്കുമെല്ലാം സല്മാന് ഖാനും ഈ ആഡംബര ജെറ്റ് ഉപയോഗിക്കുന്നുണ്ട്.
ബോളിവുഡിലെ ലേഡീ സൂപ്പര്സ്റ്റാറുകള്ക്കുമുണ്ട് കിടിലന്‍ സ്വകാര്യ ജെറ്റുകള്‍. പ്രിയങ്ക ചോപ്ര, മാധുരി ധീക്ഷിത്, ശില്‍പ്പ ഷെട്ടി, സണ്ണി ലിയോണ്‍ തുടങ്ങിയ താരങ്ങള്‍ക്ക് എല്ലാമുണ്ട് സ്വകാര്യ ജെറ്റുകള്‍. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വീടുകളും ശതകോടികളുടെ മറ്റ് നിക്ഷേപങ്ങളും ഉള്ള താരങ്ങള്‍ സ്വകാര്യ യാത്രകള്‍ക്കായി ഈ പ്രൈവറ്റ് ജറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. വീട് പോലെ തന്നെ പ്രിയങ്കരമായ സ്വകാര്യ ജറ്റ് യാത്രാ വേളയിലെ ചിത്രങ്ങള്‍ പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമിലുള്‍പ്പെടെ പങ്കു വെച്ചിട്ടുണ്ട്. ജൊനാസ് ബ്രദേഴ്സിന്റെ കിടിലന്‍ പ്രീമിയം ജെറ്റ് ആണ് പ്രിയങ്ക ചോപ്ര ഉപയോഗിക്കുന്നത്. താരത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കസ്റ്റമൈസ് ചെയ്തിരിക്കുന്ന ജറ്റിനുമുണ്ട് കോടികള്‍ വില.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍