വാഹന വിപണിയെ കരകയറ്റാന്‍ ഉടന്‍ നടപടി; ജിഎസ്ടി നിരക്ക് കുറച്ചേക്കുമെന്ന് സൂചന; നിര്‍ണായക തീരുമാനം അടുത്തയാഴ്ച്ച
ന്യൂഡല്‍ഹി: രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികളെല്ലാം വലിയ തകര്‍ച്ചയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. എന്നാല്‍ വാാഹന നിര്‍മ്മാണ കമ്പനികളെ കരകയറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിച്ചേക്കും. ഇതിന്റെ ഭാഗമായി ജിഎസ്ടി നിരക്കില്‍ കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ് ജിഎസ്ടി കൗണ്‍സിലിന്റെ പരിഗണനയില്‍ എത്തിയിരിക്കുന്നത്. അടുത്ത വെളളിയാഴ്ച്ച ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ചുള്ള തീരുമാനം കൗണ്‍സില്‍ എടുത്തേക്കുമെന്നാണ് വിവരം. അതേസമയം ജിസ്ടി നിരക്ക് 12 ശതമാനമായി ചുരുക്കണമെന്ന നിര്‍ദ്ദേശവും കൗണ്‍സിലിന് മുന്‍പിലുണ്ടെന്നാണ് വിവരം.
ജിഎസ്ടി നിരക്ക് കുറക്കുന്നതോടെ രാജ്യത്തെ വാഹന വിപണി കൂടുതല്‍ കരുത്ത് നേടുമെന്ന അഭിപ്രായമാണ് ഒരുവിഭാഗം ഇപ്പോഴും മുന്നോട്ടുവെക്കുന്നത്. സെപ്റ്റംബര്‍ 20 ന് ഗോവയില്‍ ചേരുന്ന കൗണ്‍സില്‍ യോഗമാണ് ഇതുമായി ബന്ധപ്പെട്ടുള്ള തീരുമാനം എടുക്കേണ്ടത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതും പെട്രള്‍-ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചാല്‍ അത് സര്‍ക്കാറിന്റെ വരുമാനത്തിന് മേല്‍ വലിയ കുറവ് വരുമെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അഭിപ്രായപ്പെടുന്നത്. സര്‍ക്കാറിന്റെ നികുതി നിരക്കില്‍ ഭീമമായ കുറവുണ്ടായേക്കുമെന്നാണ് ഒരുവിഭാകം അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തില്‍ നികുതി നിരക്ക് കുറക്കാന്‍ പാടില്ലെന്നാണ് പൊതുഅഭിപ്രായം. എന്നാല്‍ ജിഎസ്ടി നിരക്ക് കുറച്ചാല്‍ വാഹന വില്‍പ്പനയില്‍ കൂടുതല്‍ നേട്ടമുണ്ടാകുമെന്നാണ് പൊതുഅഭിപ്രായം. ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് ചെറിയ തോതിലെങ്കിലും ശമനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍