എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് ഒടിപി നിര്‍ബന്ധമാകും; പരിഷ്കാരം നവംബര്‍ മുതല്‍
ന്യൂഡല്‍ഹി: എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ ഹോം ഡെലിവറിയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. നവംബര്‍ മുതല്‍ ഗ്യാസ് സിലിണ്ടറുകളുടെ ഹോം ഡെലിവറിയ്ക്ക് ഒടിപി നിര്‍ബന്ധമാകും. പാചക വാതക ഗ്യാസ് സിലിണ്ടറുകള്‍ വീട്ടുപടിയ്ക്കല്‍ എത്തിക്കുന്നതിനുള്ള നടപടിയ്ക്ക് വ്യക്തികള്‍ക്ക് ഒടിപി ലഭിക്കേണ്ടത് നിര്‍ബന്ധമാണ്. ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോകുന്നത് തടയുന്നതിനായാണ് ഡെലിവറി ഓതന്റിക്കേഷന് കോഡ് പ്രാബല്യത്തില്‍ വരുത്തുന്നത്. ശരിയായ ഉപഭോക്താവിനെ കണ്ടെത്തി സിലിണ്ടറുകള്‍ എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇന്ത്യയിലെ പത്ത് സ്മാര്‍ട്ട് സിറ്റികളിലാണ് ഡെലിവറി ഓതന്റിക്കേഷന് കോഡ് പ്രാബല്യത്തില്‍ വരുന്നത്. ഉപയോക്താക്കള്‍ക്കിടയില്‍ ഡെലിവറി ഓതന്റിക്കേഷന് കോഡ് പ്രാവര്‍ത്തികമാകുന്നതിന് അനുസൃതമായി കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. രാജസ്ഥാനിലെ ജയ്പൂരില്‍ പൈലറ്റ് പ്രൊജക്ടായി ഈ സംവിധാനം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
ഡെലിവറി ഓതന്റിക്കേഷന് കോഡ് പ്രാബല്യത്തില്‍ വരുത്തുന്നത് ഗ്യാസ് സിലിണ്ടറുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന നടപടി എളുപ്പത്തിലാക്കും. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത നമ്പറിലാണ് ഒടിപി ലഭിക്കുക. ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തിക്കുമ്പോള്‍ ഉപയോക്താക്കള്‍ ഈ കോഡാണ് ജീവനക്കാരെ കാണിക്കേണ്ടത്. തെറ്റായ ഒരാള്‍ക്ക് സിലിണ്ടര്‍ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഈ ഒടിപി അധിഷ്ടിത പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ തങ്ങളുടെ വിരങ്ങള്‍ എല്‍പിജി ഡെലിവറി ഡിപ്പാര്‍ട്ട്മെന്റില്‍ നല്കിയിട്ടില്ലാത്തവര്ക്ക്ഇത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ഇതോടെ നവംബര്‍ ഒന്നുമുതല്‍ ഉപയോക്താവിന്റെ വിലാസവും മൊബൈല്‍ നമ്പറും കൃത്യമായിരിക്കണം. എന്നാല്‍ കമേഴ്സ്യല്‍ സിലിണ്ടറുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍