News

ഇന്ധന വിലയില്‍ ഇന്നും വര്‍ധന; ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് ഇന്ന് വര്‍ധിച്ചത്. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 109.43 രൂപയായി. ഡീസലിന് 103.28 രൂപയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 111.77 രൂപയായി. ഡീസലിന് 105.36 രൂപയും.

കോഴിക്കോട് പെട്രോള്‍ വില 110 രൂപയും ഡീസലിന് 103.42 രൂപയുമായി. ഞായറാഴ്ച പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടിയിരുന്നു. അതേസമയം രാജ്യത്ത് ചിലയിടങ്ങളില്‍ പെട്രോള്‍ വില 120 രൂപ കടന്നു. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് പെട്രോളിന് വില 121 രൂപയിലെത്തിയത്.

Author

Related Articles