News

ഉയര്‍ന്ന് ഉയര്‍ന്ന് ഇന്ധന വില; ഇന്നും പെട്രോള്‍-ഡീസല്‍ വില വര്‍ധന

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 105 കടന്നു. ഇന്ന് 105.48 രൂപയാണ് വില, ഡീസലിന് 98.78 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 103.42 രൂപയും ഡീസലിന് 96.80 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 103.72 രൂപയായി. ഡീസല്‍ വില 97.14 രൂപയാണ്.

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില വര്‍ധനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

Author

Related Articles