News

ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ്; നൂറിലേക്ക് അടുത്ത് ഡീസല്‍ വിലയും

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ്. ഇന്ന് പെട്രോള്‍ ലീറ്ററിന് 37 പൈസയും ഡീസല്‍ 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ വിവിധ നഗരങ്ങളില്‍ പെട്രോളിന് പുറമേ, ഡീസല്‍ വിലയും നൂറിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില 99 രൂപ 10 പൈസ ആയി ഇയര്‍ന്നു. തലസ്ഥാനത്തെ പെട്രോള്‍ വില 105 രൂപ 78പൈസയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 103 രൂപ 80 പൈസയും ഡീസല്‍ വില 97 രൂപ 20 പൈസയുമായി. കോഴിക്കോട് പെട്രോള്‍ വില 104 രൂപ 02 പൈസയുമായും ഡീസല്‍ വില 97 രൂപ 51 പൈസയുമായും വര്‍ധിപ്പിച്ചു.

Author

Related Articles