News

ഇന്ധന വിലയില്‍ ഇന്നും വര്‍ധന; 120 രൂപയോട് അടുക്കുന്നു

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്തെ ഇന്ധന വില 120 രൂപയോട് അടുക്കുകയാണ്. രാജസ്ഥാനിലെ ഗംഗാനഗറില്‍ ഡീസല്‍ വില 110 കടന്നു. 108.25 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. കൊച്ചിയിലെ ഡീസല്‍ വില 102.06 രൂപയും. 110.45 പൈസയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. തിരുവനന്തപുരത്തെ ഡീസല്‍ വില 104.14. 108.39 രൂപയാണ് കോഴിക്കോട് പെട്രോള്‍ നിരക്ക്. ഡീസല്‍ നിരക്ക് 102.20 രൂപ. ഒരു മാസത്തിന് ഇടയില്‍ 8.12 രൂപയാണ് ഡീസലിന് കൂടിയത്. പെട്രോളിന് കൂടിയത് 6.45രൂപ.

Author

Related Articles