ഇന്ത്യയില്‍ ഇന്ധന വില 14 രൂപ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധന അനുസരിച്ച് രാജ്യത്ത് പെട്രോളിനും ഡീസലിനും ഏഴു മുതല്‍ 14 രൂപ വരെ വില കൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്പിലെ സംഘര്‍ഷം ഇന്ത്യയ്ക്ക് ഒരു ലക്ഷം കോടിയുടെ അധിക ബാധ്യത ഉണ്ടാക്കിവയ്ക്കുമെന്നും എസ്ബിഐ ഇക്കണോമിക് വിങ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ നികുതി ഘടനയും ബ്രെന്‍ഡ് ക്രൂഡിന്റെ വിലയിലെ വര്‍ധനയും കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഏഴു മുതല്‍ പതിനാലു രൂപ വരെ കൂട്ടേണ്ടിവരും. യുക്രൈനില്‍ റഷ്യ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ബ്രെന്‍ഡ് ക്രൂഡിന്റെ വില വ്യാഴാഴ്ച ബാരലിന് 105 രൂപ വരെ എത്തിയിരുന്നു. പിന്നീട് അത് താഴ്ന്ന് 101 ഡോളറില്‍ എത്തി.
ക്രൂഡ് വില കുതിച്ചുയര്‍ന്ന് താഴ്ന്നെങ്കിലും രാജ്യത്ത് പണപ്പെരുപ്പത്തിന് അത് ഇടയാക്കുമെന്ന ഭീഷണി ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 33.5 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 2021 ഏപ്രിലില്‍ 63.4 ഡോളര്‍ ആയിരുന്നു ബ്രെന്‍ഡ് ക്രൂഡിന്റെ വില. ഈ ജനുവരിയില്‍ ഇത് 84.67 ഡോളറില്‍ എത്തി. പിന്നീട് അനുദിനം വര്‍ധിച്ച് നൂറു ഡോളറില്‍ എത്തുകയായിരുന്നു. ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ഓരോ പത്തു ഡോളര്‍ ഉയരുമ്പോഴും പണപ്പെരുപ്പത്തില്‍ 20 മുതല്‍ 25 പൈസ വരെ വര്‍ധന ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍