ഇന്ധന വിലയില്‍ വീണ്ടും വര്‍ധന; അന്താഷ്ട്ര എണ്ണ വിപണിയില്‍ സമ്മര്‍ദ്ദം ശക്തം
ന്യൂഡല്‍ഹി: അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഇപ്പോള്‍ വലിയ സമ്മര്‍ദ്ദമാണ് രൂപപ്പെട്ടിട്ടുള്ളത്. സൗദി അരാംകോയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. സൗദി അരാംകോയുടെ കൈവശമാണ് അന്താഷ്ട്ര തലത്തില്‍ കൂടുതല്‍ വിതരണം ചെയ്യാനുള്ള എണ്ണയുള്ളത്. അരാംകോയുടെ ഉത്പ്പാദനം കുറഞ്ഞതോടെ രാജ്യത്ത് ഇന്ധന വില വീണ്ടും കുതിച്ചുയരുകയാണ്. കേരളത്തില്‍ പെട്രോളിന് 14 പൈസയും, ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76 രൂപ 64 പൈസയായി. ഡീസല്‍ വില 71 രൂപ 19 പൈസയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 78 രൂപയായി.ഡീസല്‍ വില 72 രൂപ 57 പൈസയായി കൂടിയിട്ടുണ്ട്. മുംബൈയില്‍ പെട്രോള്‍ വില 80 രൂപ കടന്നു. 80 രൂപ 21 പൈസയാണ് മുംബൈയിലെ ഇന്നത്തെ വില.
കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 76 രൂപ 97 പൈസയും 71 രൂപ 52 പൈസയുമാണ്.ഡീസലിന് 70 രൂപ 75 പൈസയായും ഉയര്‍ന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 74 രൂപ 61 പൈസയാണ്. ഡീസല്‍ വില 67 രൂപ 49 പൈസയും.സൗദിയിലെ അരാംകോ എണ്ണ റിഫൈനറിയില്‍ ഹൂതി വിമതര്‍ നടത്തി ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന്, സൗദി എണ്ണ ഉത്പാദനം കുറച്ചതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ഡല്‍ഹിയില്‍ പെട്രോളിന് 74.61 രൂപയും, ഡിസലിന് 67.49 രൂപയുമാണ് വില. കൊല്‍ക്കത്തയില്‍ 77.23 രൂപയാണ് പെട്രോളിന് വില. ഡീസലിന് 69.85 രൂപയുമാണ് ഡീസലിന് വില. മുംബൈയില്‍ പെട്രോളിന് 80.21 രൂപയാണ് വില. ഡീസലിന് 70.76 രൂപയുമാണ് വില. അതേസമയം ചെന്നൈയില്‍ 77.50 രൂപയും, ഡീസലിന് രൂപബയുമാണ് വില. രാജ്യത്തെ എണ്ണ വിലയില്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിട്ടുള്ളത്. സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുറവ് വന്നതാണ് വില കുതിച്ചുയരാന്‍ കാരണം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍