News

ഫ്യൂച്ചര്‍ റീട്ടെയില്‍ 682.36 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഫ്യൂച്ചര്‍ റീട്ടെയില്‍ 682.36 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം 165.08 കോടി രൂപ അറ്റാദായമാണ് കമ്പനി നേടിയത്. വരുമാനത്തിലും കാര്യായ ഇടിവുണ്ടായി. മുന്‍വര്‍ഷം ഇതേപാദത്തില്‍ 5,449 കോടി രൂപ വിറ്റുവരവ് നേടിയപ്പോള്‍ ഈ വര്‍ഷം അത് 1,424 കോടിയായി കുറഞ്ഞു.

കോവിഡ് വ്യാപനം മൂലമാണ് ബിസിനസില്‍ കനത്ത തിരിച്ചടിയുണ്ടായതെന്ന് കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള കമ്പനി അറിയിച്ചു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിസിനസുകള്‍ റിലയന്‍സ് റീട്ടെയിലിന് കൈമാറാനുള്ള ശ്രമം ആമസോണ്‍ അന്തര്‍ദേശീയ ആര്‍ബിട്രേഷന്‍ സെന്ററില്‍ ഹര്‍ജി നല്‍കിയതോടെ തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം, ആമസോണ്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിലെ ഓഹരി ഉടമയല്ലെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ കമ്പനി അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വ്യവഹാരം നിലനില്‍ക്കില്ലെന്നുമാണ് കമ്പനിയുടെ നിലപാട്.

News Desk
Author

Related Articles