News

ഗെയില്‍ ഇന്ത്യ അറ്റാദായത്തില്‍ പത്ത് ശതമാനം വര്‍ധനവ്

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല പ്രകൃതി വാതക ഉല്‍പ്പാദന-വിതരണ കമ്പനിയായ ഗെയ്‌ലിന്റെ നാലാം പാദത്തില്‍ ലാഭം പത്ത് ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടു. പ്രകൃതി വാതക വിപണന വ്യവസായത്തില്‍ നിന്നുള്ള വരുമാനത്തില്‍ കാര്യമായ വികാസം സാധ്യമായി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ത്രൈമാസത്തില്‍ കമ്പനിയുടെ ലാഭം 1,021 കോടി രൂപയില്‍ നിന്ന് 1,122 കോടി രൂപയായി ഉയര്‍ന്നു. വരുമാനം 22 ശതമാനം വര്‍ധിച്ച് 18,764 കോടി രൂപയായി.

ഗ്യാസ് മാര്‍ക്കറ്റിങ് ബിസിനസില്‍ നിന്നുള്ള ലാഭം വളരെ വലിയ തോതില്‍ വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 587 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 158 കോടി രൂപയായിരുന്നു. ഗ്യാസ് ട്രാന്‍സ്മിഷന്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ച്  773 കോടി രൂപയായി. ഒരു വര്‍ഷം മുന്‍പ് ഇത് 713 കോടി രൂപയായിരുന്നു.

2017-18 കാലഘട്ടത്തില്‍ 4,618 കോടി രൂപയില്‍ നിന്ന് 30 ശതമാനം ഉയര്‍ന്ന്  2018-19 കാലയളവില്‍ 6,026 കോടി രൂപ ലാഭമായി ഉയര്‍ന്നു. ലിക്വിഫെയ്ഡ് പ്രകൃതിവാതകം (എല്‍എന്‍ജി) വിതരണം ചെയ്യുന്നതിലൂടെ രണ്ട് കമ്പനികള്‍ ഗ്യാസ് ബിസിനസ് വികസിപ്പിക്കാനുള്ള സാധ്യത വിശകലനം ചെയ്തതായി ത്രിപാഠി പറഞ്ഞു. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്.

 

News Desk
Author

Related Articles