പുനരുപയോഗ മേഖലയില്‍ 3 വര്‍ഷത്തിനുള്ളില്‍ 6,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഗെയില്‍
മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യ പുനരുപയോഗ മേഖലയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. 2030 ഓടെ നിക്ഷേപം 20,000 കോടി രൂപ വരെ വര്‍ധിച്ചേക്കാമെന്ന് ഗെയില്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മനോജ് ജെയിന് പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിക്ക് ശേഷമുള്ള അറ്റാദായം 112 ശതമാനം വര്‍ധിച്ച് 10,364 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40,000 കോടി രൂപ വരെയുള്ള മൂലധനച്ചെലവ് പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ?ഗെയില്‍ ഇന്ത്യ ഡയറക്ടര്‍ (ധനകാര്യം) രാകേഷ് കുമാര്‍ ജെയിന് വ്യക്തമാക്കി.
20,000 കോടി രൂപ വരെ കടമെടുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ബാക്കിയുള്ള തുക കമ്പനിയുടെ ആഭ്യന്തര വരുമാനത്തില്‍ നിന്നാണ് കണ്ടെത്തുന്നത്. 2030 ഓടെ ഏകദേശം 3 ജിഗാവാട്ട് പുനരുപയോഗ ശേഷിയാണ് ലക്ഷ്യമിടുന്നത്. അതില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുന്ന 1 ജിഗാവാട്ടും ഉള്‍പ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ ദ്രവീകൃത ഹൈഡ്രജന്‍ ഉല്‍പ്പാദന സൗകര്യത്തിനായി 10 മെഗാവാട്ട് പ്ളാ?ന്റ് വാങ്ങുന്ന പ്രക്രിയയിലാണ് കമ്പനിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി, ഇലക്ട്രോളൈസറിനായുള്ള അന്വേഷണം തുടരുകയാണന്നും അവര്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍