News

ചരക്കു നീക്കം സുഗമമാക്കാന്‍ 100 ട്രക്കുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ഗതി ലിമിറ്റഡ്

കൊച്ചി: അതിവേഗ ചരക്കു ഗതാഗത രംഗത്തെ മുന്‍നിരക്കാരായ ഗതി ലിമിറ്റഡ് 100 ട്രക്കുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ശൃംഖല 25 ശതമാനം മെച്ചപ്പെടുത്തി. ഉത്സവകാല ഡിമാന്റ് മുന്നില്‍ കണ്ട് ചരക്കു നീക്കത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കാനാണ് ഈ നീക്കം. കൂടുതല്‍ ട്രക്കുകള്‍ രംഗത്തു വരുന്നതോടെ ചരക്കുകളുടെ കാലതാമസം 9 ശതമാനത്തില്‍ നിന്ന്  5 ശതമാനമായി കുറഞ്ഞു.

ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, ഇന്‍ഡോര്‍, കല്‍ക്കത്ത എന്നീ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാവും പുതിയ സര്‍വീസുകള്‍. വരാനിരിക്കുന്ന ഉത്സവകാല ഡിമാന്റ് നേരിടുന്നതിന്റെ ഭാഗമായി  പ്രവര്‍ത്തന ക്ഷമത 20 മുതല്‍ 25 ശതമാനം വരെയും  ജീവനക്കാരുടെ എണ്ണം കുറഞ്ഞത് 15 ശതമാനമെങ്കിലും വര്‍ധിപ്പിക്കുമെന്ന്  സപ്ളെ ചെയിന്‍ ഓപറേഷന്‍സ് മേധാവി ചാള്‍സ് ഡെല്‍വിന്‍ ഡികോസ്റ്റ പറഞ്ഞു.  

ഡിജിറ്റലൈസേഷന്റെ ഭാഗമായി വിവരവിനിമയത്തിന് ജെംസ് എന്ന പേരില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  1800 ബിസിനസ് പാട്ണര്‍മാരുടെ ശൃംഖലയുള്ള ഗതി ഇ കോമേഴ്സ് ഇടപാടുകള്‍ക്കായി ചെറുകിടക്കാരും പുതുതലമുറക്കാരും ഉള്‍പ്പടെ  369 ഫ്രാഞ്ചൈസികളുടെ സേവനവും ഉപയോഗിക്കുന്നുണ്ട്.

Author

Related Articles